മാമ്പുഴ ഭൂമി: പെരുമണ്ണയിൽ ഫലവൃക്ഷങ്ങൾ ലേലം ചെയ്തു

പന്തീരാങ്കാവ്: വർഷങ്ങൾ നീണ്ട സർേവ നടപടികളിലൂടെ പെരുമണ്ണ ഗ്രാമ പഞ്ചായത്തിന് അധീനതയിലായ മാമ്പുഴയോരത്തെ ഫലവൃക്ഷങ്ങളിൽ നിന്നുള്ള വിഭവങ്ങൾ ലേലം ചെയ്തു. ഏറ്റെടുത്ത ഒരേക്കറിലധികം വരുന്ന സ്ഥലത്തുള്ള ഫലവൃക്ഷങ്ങളിൽ നിന്നുള്ള വിഭവങ്ങളുടെ ലേലമാണ്നടത്തിയത്. 296 തെങ്ങുകളാണ് സർേവ നടപടികൾ പൂർത്തിയായതോടെ ഗ്രാമപഞ്ചായത്ത് നമ്പറിട്ട് ഏറ്റെടുത്തത്. വാശിയേറിയ ലേലത്തിൽ ഫലവൃക്ഷവിഭവങ്ങൾ ഒരു വർഷത്തേക്ക് 76,500 രൂപക്കാണ് കൊളത്തറ സ്വദേശി കുഞ്ഞിമുഹമ്മദ് ഹാജി സ്വന്തമാക്കിയത്. മാമ്പുഴ സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ പുഴക്ക് വേണ്ടി നടന്ന സമരങ്ങളിലെ പ്രധാന ഘട്ടങ്ങളിലൊന്നാണ് മാമ്പുഴയോരം സർേവ നടത്താനുള്ള തീരുമാനം. വർഷങ്ങൾ നീണ്ട നടപടിക്രമങ്ങൾ പൂർത്തിയാക്കി ഒളവണ്ണ, പെരുമണ്ണ, പെരുവയൽ ഗ്രാമപഞ്ചായത്തുകളിലെ ഏക്കർകണക്കിന് ഭൂമിയാണ് തിരിച്ച് പിടിക്കാനായത്. ഈ ഭൂമിയിലെ മരങ്ങളിൽ നമ്പറിട്ട് രജിസ്റ്ററിൽ കയറ്റിയ ശേഷം പെരുമണ്ണ ഗ്രാമപഞ്ചായത്താണ് ആദ്യമായി ലേല നടപടികൾ പൂർത്തിയാക്കിയത്. ഏറെക്കാലം സ്വകാര്യവ്യക്തികൾ കൈവശം വെച്ച ഭൂമിയും ഫലവൃക്ഷങ്ങളും ഏറ്റെടുത്ത് ഗ്രാമപഞ്ചായത്തിന് അധീനതയിലാക്കിയതിൽ മുഖ്യപങ്ക് വഹിച്ച മാമ്പുഴ സംരക്ഷണ സമിതി പ്രവർത്തകർക്ക് സന്തോഷമുഹൂർത്തമായി ലേല ചടങ്ങ്. പഞ്ചായത്ത് സെക്രട്ടറി സാദിഖ് മഹ്ദൂം പ്രസിഡൻറ് കെ. അജിത എന്നിവരുടെ നേതൃത്വത്തിലാണ് ലേല നടപടികൾ പൂർത്തീകരിച്ചത്. ലത, സജീവൻ, ശോഭനകുമാരി, ഉഷാകുമാരി കരിയാട്ട്, ടി.നിസാർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.