പോസ്​റ്റ്​ ഓഫിസ് മാർച്ച്

ഫറോക്ക്: മോട്ടോർ മേഖലയെ പുതിയ മോട്ടോർ നിയമഭേദഗതി തകർക്കുമെന്നാരോപിച്ച് മോട്ടോർ വ്യവസായ സംരക്ഷണ സമിതി ഫറോക്ക് പോസ്റ്റ് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. സി.പി.എം ഫറോക്ക് ഏരിയ സെക്രട്ടറിയും സി.ഐ.ടി.യു ഏരിയ കമ്മറ്റി അംഗവുമായ എം. ഗിരീഷ് ഉദ്ഘാടനം ചെയ്തു. ഫറോക്ക് ഏരിയ സി.ഐ.ടി.യു(മോട്ടോർ) സെക്രട്ടറി പി. സുരേഷ് ബാബു, മജിദ് വെൺമരത്ത് (എ.ഐ.ടി.യു.സി), ബാബു പട്ടയിൽ (ഐ.എൻ.ടി.യു.സി), എൻ. പ്രശാന്ത് കുമാർ (എച്ച്.എം.എസ്), ആബിദ് (എസ്.ടി.യു), പി. നൗഷാദ് (ബസ് ഓണേഴ്സ്) എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.