ഐ.എസ്.എം. വെളിച്ചം സംഗമം

ഐ.എസ്.എം വെളിച്ചം സംഗമം കുറ്റിച്ചിറ: ഐ.എസ്.എം കുണ്ടുങ്ങല്‍ ശാഖ സമിതി വെളിച്ചം ഖുര്‍ആന്‍ പഠനപദ്ധതിയിലെ പഠിതാക്കളുടെ സംഗമവും അവാര്‍ഡ്ദാന ചടങ്ങും സംഘടിപ്പിച്ചു. ഐ.എസ്.എം ജില്ല നിര്‍വാഹക സമിതി അംഗം ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. എം.ടി. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ജാസിര്‍ കുണ്ടുങ്ങൽ, സഫറുല്ല, അനസ് എന്നിവര്‍ നേതൃത്വം നല്‍കി. വെളിച്ചം ഖുര്‍ആന്‍ പരീക്ഷയില്‍ മുഴുവൻ മാർക്കും കരസ്ഥമാക്കിയ 16 പേര്‍ക്കും ബാലവെളിച്ചം പഠിതാക്കള്‍ക്കും ഉപഹാരങ്ങള്‍ വിതരണം ചെയ്തു. ഫോട്ടോ: ഐ.എസ്.എം കുണ്ടുങ്ങല്‍ ശാഖ സംഘടിപ്പിച്ച വെളിച്ചം സംഗമത്തില്‍ പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്കുള്ള ഉപഹാരങ്ങള്‍ വിതരണം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.