യു.ഡി.എഫ് രാപ്പകല്‍ സമരം തുടങ്ങി

വടകര: കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയും സി.പി.എം കൊലപാതക രാഷ്ട്രീയത്തില്‍ പ്രതിഷേധിച്ചും യു.ഡി.എഫ് സംഘടിപ്പിക്കുന്ന രാപ്പകല്‍ സമരം വടകര പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് തുടങ്ങി. മുസ്ലിംലീഗ് ജില്ല പ്രസിഡൻറ് ഉമ്മര്‍ പാണ്ടികശാല ഉദ്ഘാടനം ചെയ്തു. ജനദ്രോഹ നയങ്ങള്‍ നടപ്പിലാക്കുന്നതില്‍ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാറും സംസ്ഥാനം ഭരിക്കുന്ന എൽ.ഡി.എഫ് സര്‍ക്കാറും പരസ്പരം മത്സരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജനവിരുദ്ധ നയങ്ങള്‍ സ്വീകരിച്ചതു വഴി കേന്ദ്ര-കേരള സര്‍ക്കാറുകള്‍ വിലയക്കയറ്റം സൃഷ്ടിച്ചു. ഭക്ഷ്യ വസ്തുക്കള്‍ക്കുപ്പെടെ കുത്തനെ വില കയറുകയാണ്. ഇതുമൂലം ജനങ്ങള്‍ വലിയ ദുരിതത്തിലാണെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് വടകര നിയോജകമണ്ഡലം ചെയര്‍മാന്‍ കൂടാളി അശോകന്‍ അധ്യക്ഷത വഹിച്ചു. എന്‍. സുബ്രഹ്മണ്യന്‍, ഐ. മൂസ, കോട്ടയില്‍ രാധാകൃഷ്ണന്‍, പ്രദീപ് ചോമ്പാല, ബാബു ഒഞ്ചിയം, കെ. സുരേന്ദ്രന്‍, പുറന്തോത്ത് സുകുമാരന്‍, റഷീദ് വെങ്ങളം, എം.സി. വടകര, സുനില്‍ മടപ്പള്ളി, എം. ഫൈസല്‍, പുത്തൂര്‍ അസീസ്, പ്രഫ. കെ.കെ. മഹ്മൂദ്, സി. വത്സലന്‍, ടി.വി. സുധീര്‍കുമാര്‍, ടി. കേളു, പി.എസ്. രഞ്ജിത്കുമാര്‍, എന്‍. രാജരാജന്‍, എന്‍.പി. അബ്ദുല്ല ഹാജി, നിജേഷ് അരവിന്ദ്, ശശിധരന്‍ കരിമ്പനപ്പാലം, കളത്തില്‍ പീതാംബരന്‍ എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ സി.കെ. മൊയ്തു സ്വാഗതം പറഞ്ഞു. സമരം ഞായറാഴ്ച സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.