മലയോരം കടുത്ത വരൾച്ചയിലേക്ക്; വാണിമേൽ പുഴ വറ്റിവരളുന്നു

വാണിമേൽ: കൊടുംചൂടിൽ മയ്യഴിപ്പുഴയുടെ ഉത്ഭവകേന്ദ്രമായ പുല്ലുവപ്പുഴ വറ്റിവരളുന്നു. മലയോരം കടുത്ത വരൾച്ചയിലേക്ക്. വിലങ്ങാട് മലയോരത്തെ പുഴയുമായി ബന്ധിപ്പിക്കുന്ന കൈവഴി തോടുകൾ നേരത്തേ വറ്റിയിരുന്നു. ഏതാനും അരുവികളിൽ നിന്നുള്ള നേരിയ നീരൊഴുക്കാണ് പുഴയെ നിലനിർത്തുന്നത്. െഫബ്രുവരി മധ്യത്തോടെ വെള്ളം ലഭിക്കാതായതോടെ വിലങ്ങാട് ജലവൈദ്യുതി പദ്ധതിയിൽനിന്നുള്ള വൈദ്യുതി ഉൽപാദനം നിർത്തിയിരുന്നു. പുഴയെ ആശ്രയിച്ച് നിരവധി കുടിവെള്ള പദ്ധതികൾ നിലവിലുണ്ട്. കഴിഞ്ഞവർഷം മാർച്ച് പകുതി പിന്നിട്ടതോടെയാണ് പുഴയുടെ മിക്ക ഭാഗങ്ങളും വറ്റിത്തുടങ്ങിയത്. ഇത്തവണ െഫബ്രുവരി പകുതിയോടെ തന്നെ വെള്ളത്തി​െൻറ അളവ് ക്രമാതീതമായി കുറഞ്ഞു. മുൻകരുതൽ എന്നരീതിയിൽ പുഴയുടെ വിവിധയിടങ്ങളിൽ തടയണകൾ നിർമിച്ച് വെള്ളം കെട്ടിനിർത്തിയാണ് ഉപയോഗപ്പെടുത്തുന്നത്. വിഷ്ണുമംഗലം ബണ്ട് പതിവിലും നേരത്തെ ജനുവരിയിൽ ഷട്ടറുകൾ താഴ്ത്തി വെള്ളം സംഭരിച്ചിട്ടുണ്ട്. വടകരയിലും സമീപ പ്രദേശങ്ങളിലും വെള്ളമെത്തിക്കാൻ പ്രധാനമായും ഉപയോഗപ്പെടുത്തുന്നത് വിഷ്ണുമംഗലം പദ്ധതിയെയാണ്. കാലവർഷത്തിൽ വിനോദസഞ്ചാരികൾ ഒഴുകിയെത്താറുള്ള തിരികക്കയം വെള്ളച്ചാട്ടത്തിൽ നേരിയ നീരൊഴുക്കാണ് ഉള്ളത്. ഏതാനും ദിവസങ്ങൾക്കകം വെള്ളം ഒഴുകിവീഴുന്ന സ്ഥലത്തെ നീരൊഴുക്കും നിലക്കുന്നതോടെ മേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷമാവും. ആവേശം അലതല്ലി; പൊറുതിമുട്ടി ജനം നാദാപുരം: ത്രിപുര വിജയത്തിൽ ബി.ജെ.പി പ്രവർത്തകരുടെ ആഹ്ലാദം അലതല്ലിയപ്പോൾ പൊറുതിമുട്ടിയത് ജനം. കല്ലാച്ചി, നാദാപുരം സംസ്ഥാന പാതയിൽ രണ്ടര മണിക്കൂറാണ് ബി.ജെ.പിയുടെ വിജയാഹ്ലാദ പ്രകടനത്തിനിടെ ഗതാഗതക്കുരുക്കുണ്ടായത്. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് ബി.ജെ.പിയുടെ ആഹ്ലാദപ്രകടനം കല്ലാച്ചി ടൗണിൽ നടന്നത്. പ്രകടനത്തോടൊപ്പം പ്രവർത്തകർ ബൈക്കുകളിലും മറ്റും എത്തിയതോടെ ടൗൺ ഗതാഗതക്കുരുക്കിൽ അമരുകയായിരുന്നു. കല്ലാച്ചി മുതൽ നാദാപുരം ടൗൺ വരെ വാഹനങ്ങളുടെ നിര നീണ്ടതോടെ നാദാപുരം ഡിവൈ.എസ്.പി കെ. രാജുവിനു തന്നെ ഗതാഗതനിയന്ത്രണത്തിന് രംഗത്തിറങ്ങേണ്ടിവന്നു. ട്രാഫിക് പൊലീസ്, കൺട്രോൾ റൂം, നാദാപുരം എസ്.ഐ എൻ. പ്രജീഷ് ഉൾപ്പെടെയുള്ളവരുടെ ശ്രമഫലമായാണ് ഗതാഗതതടസ്സമില്ലാതെ രാത്രിയോടെ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിഞ്ഞത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.