ഈ വരയോർമകളിൽ അശാന്തനും മധുവും പുനർജനിക്കുന്നു

കോഴിക്കോട്: നിസ്സഹായനായ ഒരാളെ ആൾക്കൂട്ടം തല്ലിക്കൊല്ലുകയും കലാകാര​െൻറ മൃതദേഹത്തോട് അനാദരവ് കാണിക്കുകയും ചെയ്യുന്ന കെട്ടകാലത്ത് വരകളിലൂടെ പ്രതിഷേധത്തി​െൻറ വർണാഞ്ജലി ഒരുക്കി മൂന്നു കലാകാരന്മാർ. അശാന്തം എന്നപേരിൽ സൃഷ്ടി ആർട്ട് ഗാലറിയിൽ സംഘടിപ്പിച്ച ചിത്രപ്രദർശനത്തിലാണ് അട്ടപ്പാടിയിൽ ആൾക്കൂട്ടത്തി​െൻറ ക്രൂരതക്കിരയായി ജീവൻ വെടിഞ്ഞ ആദിവാസി യുവാവ് മധുവും മരണശേഷം ഫാഷിസ്സ്റ്റുകളാൽ നിന്ദിക്കപ്പെട്ട ആർട്ടിസ്റ്റ് അശാന്തനും പുനർജനിക്കുന്നത്. ദേശീയ ലളിതകല അക്കാദമി പുരസ്കാര ജേതാവ് ഫ്രാൻസിസ് കോടങ്കണ്ടത്ത്, ശരീരം തളർന്ന് ചക്രക്കസേരയിലായിട്ടും ബ്രഷ് കടിച്ചുപിടിച്ച് ചിത്രം വരക്കുന്ന ജസ്ഫർ പി. കോട്ടക്കുന്ന്, 80 വയസ്സ് പിന്നിട്ട ചിത്രകാരൻ കെ.ആർ. ഭാസ്കരൻ എന്നിവരാണ് കലയിലൂടെ പ്രതിഷേധിക്കുന്നത്. അശാന്തനെയും മധുവിനെയും അവരുടെ സാമൂഹിക സാഹചര്യങ്ങളെയുമാണ് കാൻവാസിൽ വരച്ചിട്ടിരിക്കുന്നത്. ഫ്രാൻസിസ് കോടങ്കണ്ടത്ത് മധുവിനെ ഒരു തെയ്യമായി അവതരിപ്പിച്ചിരിക്കുന്നു. 'മധു മാപ്പ് 'എന്നെഴുതിയ മൂന്നു ചിത്രങ്ങളും 'അശാന്തൻ' എന്ന് ചിത്രലിപിയിൽ ഒരുക്കിയ നാല് ചിത്രങ്ങളുമാണ് ഫ്രാൻസിസ് ഒരുക്കിയത്. അട്ടപ്പാടിയിലെ പ്രകൃതിദൃശ്യങ്ങളും കാഴ്ചകളും ഭാസ്കര​െൻറ വരകളിൽ തെളിയുന്നു. നഗരത്തി​െൻറ പരിഷ്കാരങ്ങളാൽ മുറിപ്പെടാത്ത പച്ചയായ ഭൂമിയും മനോഹരമായ പ്രകൃതിയുമാണ് അട്ടപ്പാടിയുടെ കാഴ്ചകൾ. അശാന്തനും മധുവും നമ്മിൽ ഒരു നോവായി അവശേഷിക്കുന്ന കാലത്തും പ്രതീക്ഷയുടെയും സമാധാനത്തി​െൻറയും വെളിച്ചം പൂർണമായും അണഞ്ഞുപോയിട്ടില്ലെന്നതാണ് ജസ്ഫറി​െൻറ ചിത്രങ്ങൾ നൽകുന്ന സന്ദേശം. മൂവരുടേതുമായി 21 ചിത്രങ്ങൾ പ്രദർശനത്തിനുണ്ട്. ഞായറാഴ്ച പ്രദർശനം സമാപിക്കും. photo ab5
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.