ഡ്രോപ്‌സ് ഫുട്ബാള്‍ ലീഗ്: യുവഭാവന കുറ്റിച്ചിറക്കും ഗവ ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോളെജിനും ജയം

ഡ്രോപ്‌സ് ഫുട്ബാള്‍ ലീഗ്: യുവഭാവന കുറ്റിച്ചിറക്കും ഫിസിക്കല്‍ എജുക്കേഷന്‍ കോളജിനും ജയം കോഴിക്കോട്: ജില്ല ഫുട്ബാള്‍ അസോസിയേഷന്‍ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഡ്രോപ്‌സ് ഫുട്ബാള്‍ ലീഗില്‍ ഡി ഡിവിഷനില്‍ ആദ്യമത്സരത്തില്‍ യുവഭാവന കുറ്റിച്ചിറ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് അത്താണിക്കല്‍ ബ്രദേഴ്‌സ് ക്ലബിനെ പരാജയപ്പെടുത്തി. രണ്ടാമത്തെ മത്സരത്തില്‍ ഗവ. ഫിസിക്കല്‍ എജുക്കേഷന്‍ കോളജ് ഒരു ഗോളിന് ഉദയ സ്‌പോര്‍ട്‌സ് ക്ലബിനെ പരാജയപ്പെടുത്തി. ഇ ഡിവിഷനില്‍ എൻ.ഐ.ടി സ്‌പോര്‍ട്‌സ് അക്കാദമി രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് എം.ജി.എം അക്കാദമിയെ പരാജയപ്പെടുത്തി. രണ്ടാമത്തെ മത്സരത്തില്‍ വിസ്ഡം സ്‌പോര്‍ട്‌സ് അക്കാദമി ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് നടുവണ്ണൂര്‍ ഹയർ സെക്കന്‍ഡറി സ്‌കൂളിനെ പരാജയപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.