ടവർ സ്​ഥാപിക്കുന്നതിനെതിരെ ആക്​ഷൻ കമ്മിറ്റി

കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്ത് 12ാം വാർഡിലെ ചാത്തങ്കാവിൽ മൊബൈൽ ഫോൺ ടവർ സ്ഥാപിക്കാനുള്ള ശ്രമത്തിനെതിരെ നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപവതക്രിച്ചു. വരിയട്യാക്ക് സ്വദേശിയുെട ചാത്തങ്കാവിലുള്ള കുളങ്ങരമഠം പറമ്പിലാണ് റിലയൻസ് കമ്പനിയുടെ ടവർ സ്ഥാപിക്കാനുള്ള ശ്രമം നടക്കുന്നത്. പഞ്ചായത്ത് അംഗങ്ങളായ ഷീജ പടിയങ്ങൽപുറായിൽ, എം.വി. ബൈജു എന്നിവർ സംസാരിച്ചു. ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ: റംഷാദ് (ചെയർ), കെ.പി. ഫൈസൽ (കൺ), സജി എബ്രഹാം, നാസർ (ജോ. കൺ), സുനീർ മേലേടത്ത് (ട്രഷ). തെന്നിലാപുരത്തിന് ആദരാഞ്ജലികൾ കുന്ദമംഗലം: കഴിഞ്ഞദിവസം നിര്യാതനായ വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി െതന്നിലാപുരം രാധാകൃഷ്ണന് കുന്ദമംഗലം പൗരാവലിയുടെ ആദരാഞ്ജലികൾ. അനുശോചന യോഗം പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡൻറ് ഇ.പി. അൻവർ സാദത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷമീന വെള്ളക്കാട്ട്, വൈസ് പ്രസിഡൻറ് വിനോദ് പടനിലം, വി. അനിൽകുമാർ, എം.പി. കേളുക്കുട്ടി, അഹമ്മദ് കുറ്റിക്കാട്ടൂർ, ജനാർദനൻ കളരിക്കണ്ടി, ചക്രായുധൻ, എം. ഭക്തോത്തമൻ, അഹമ്മദ് മാസ്റ്റർ, അഷ്റഫ് കായക്കൽ, സി. അബ്ദുറഹ്മാൻ, മുസ്ലിഹ് പെരിങ്ങൊളം, എം.പി. ഫാസിൽ മാസ്റ്റർ, ടി.പി. ഷാഹുൽ ഹമീദ്, പി.എം. ഷരീഫുദ്ദീൻ എന്നിവർ സംസാരിച്ചു. ചാത്തമംഗലം ജുമാമസ്ജിദ് നൂറാം വാർഷികം കുന്ദമംഗലം: ചാത്തമംഗലം ജുമാമസ്ജിദ് നൂറാം വാർഷികാഘോഷ സ്വാഗതസംഘം രൂപവത്കരിച്ചു. മാർച്ച് 10 മുതൽ ഏപ്രിൽ 24 വരെയുള്ള ദിവസങ്ങളിലാണ് ആഘോഷം. കെ. അബൂബക്കർ മൗലവി അധ്യക്ഷത വഹിച്ചു. സി.എം. അമീൻ അസ്ഹരി, കെ. ഇമ്പിച്ചാലി ഹാജി, കെ.പി. ബീരാൻകോയ ഹാജി, കെ.കെ. കബീർ, ടി. അബു, എം. മൂസഹാജി, കെ.ടി. ഷരീഫ്, പി. സബാഹ് എന്നിവർ സംസാരിച്ചു. പരേതനായ പൊയിലിൽ മരക്കാർ വഖഫ് ചെയ്ത സ്ഥലത്ത് പരേതനായ കൊയപ്പത്തൊടി അഹമ്മദ്കുട്ടി ഹാജിയാണ് ജുമാമസ്ജിദ് സ്ഥാപിച്ചത്. പി. മുഹമ്മദ്കോയ സ്വാഗതവും പി.എം.സി. കോയ നന്ദിയും പറഞ്ഞു. സ്വാഗതസംഘം ഭാരവാഹികൾ: കെ. അബൂബക്കർ മൗലവി (ചെയർ), സി.എം. അമീർ അസ്ഹരി, കെ. റഷീദ്, എം. മൂസ ഹാജി (വൈസ് ചെയർ), സി.എം. അമീൻ അസ്ഹരി, കെ. റഷീദ്, എം. മൂസ ഹാജി (വൈസ് ചെയർ), പി. മുഹമ്മദ്കോയ (കൺ), കെ.കെ. മുഹമ്മദ് നെച്ചൂളി, പി.എം.സി. കോയ (ജോ. കൺ), കെ. ഇമ്പിച്ചാലി ഹാജി (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.