ലഹരിക്കെതിരെ കൂട്ടയോട്ടവും ജാഗ്രത സദസ്സും സംഘടിപ്പിച്ചു

കൊടിയത്തൂർ: നാടി​െൻറ നന്മയാവണം യുവതയുടെ ലഹരി എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.െഎ കൊടിയത്തൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുവാടിയിൽനിന്ന് ആരംഭിച്ച കൂട്ടയോട്ടം കൊടിയത്തൂരിൽ സമാപിച്ചു. ജാഗ്രത സദസ്സ് സംസ്ഥാന കമ്മിറ്റിയംഗം വി. വസീഫ് ഉദ്ഘാടനം ചെയ്തു. ലാലു പ്രസാദ് അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.െഎ തിരുവമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ദിപു പ്രേംനാഥ്, ഗിരീഷ് കാരക്കുറ്റി, നാസർ കൊളായി എന്നിവർ സംസാരിച്ചു. ആദരിച്ചു കൊടിയത്തൂർ: ഹജ്ജ് ക്യാമ്പുകളിൽ വളൻറിയറായി നിസ്വാർഥ സേവനമനുഷ്ഠിച്ച് വരുന്ന കെ.പി. മമ്മദ്കുട്ടിയെന്ന ചെറുവാടി ഹാജിയെ കേരള ഹജ്ജ് കമ്മിറ്റി ആദരിച്ചു. തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീൽ പൊന്നാടയണിയിച്ചു. ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ്കുഞ്ഞി മൗലവി, ഷാജഹാൻ, അബ്ദുറഹിമാൻ, ഹജ്ജ് കമ്മിറ്റി അംഗങ്ങൾ എന്നിവർ സംബന്ധിച്ചു. തിറയുത്സവം മുക്കം: കാരപ്പറ്റ പൊയിൽ ഭഗവതിക്കാവിലെ തിറയുത്സവം ഈ മാസം ആറിന് നടക്കും. ഉത്സവത്തി​െൻറ മുന്നോടിയായി കൊടിയേറ്റം അരങ്ങേറി. താമരക്കുളം ഇല്ലത്ത് നാരായണൻ നമ്പൂതിരി നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.