ജില്ല ഭരണകൂടം ഇടപെട്ടു: അടിവാരത്ത് ടിപ്പറുകൾ തടഞ്ഞു

ഈങ്ങാപ്പുഴ: ചുരത്തിലെ ഉപരിതല ടാറിങ് പ്രവർത്തനങ്ങൾക്കിടയിൽ നിയന്ത്രണമില്ലാതെ വാഹനങ്ങൾ കടന്നുപോകുന്നതുമൂലമുണ്ടായ ഗതാഗതക്കുരുക്കിന് താൽക്കാലിക ആശ്വാസമായി. ജില്ല ഭരണകൂടമിടപെട്ട് ടിപ്പറുകളും ടോറസ് ലോറികളും അടിവാരത്ത് തടഞ്ഞിട്ടതുകൊണ്ട് ശനിയാഴ്ച ചുരത്തിൽ കാര്യമായ ഗതാഗത തടസ്സമുണ്ടായില്ല. നൂറിലധികം ടിപ്പറുകളും ടോറസ് ലോറികളും തടഞ്ഞിട്ടതിനാൽ അടിവാരം മുതൽ കൈതപ്പൊയിൽ വരെ നീണ്ടനിരയിലാണ് ഇൗ വാഹനങ്ങൾ ദേശീയപാതയിൽ കാത്തുകിടന്നത്. രാത്രി എട്ട് മണിക്ക് ശേഷമേ ഇവയെ കടത്തിവിടുകയുള്ളൂ എന്ന കർശന നിലപാടിലാണ് പൊലീസ്. ദേശീയ പാതയിൽ താമരശ്ശേരി, കൊടുവള്ളി, സംസ്ഥാന പാതകളിൽ മുക്കം, ചുങ്കം ജങ്ഷൻ എന്നിവിടങ്ങളിൽ അധികൃതർ വാഹന നിയന്ത്രണം സൂചിപ്പിക്കുന്ന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ചുരത്തിലെ അഞ്ച് ഹെയർപിൻ വളവുകളിലാണ് ഉപരിതല ടാറിങ് പ്രവൃത്തി ദ്രുതഗതിയിൽ നടന്നു വരുന്നത്. നികുതി പിരിവ് ക്യാമ്പ് കോടഞ്ചേരി: ഗ്രാമപഞ്ചായത്തി​െൻറ 2018 മാർച്ച് വരെയുള്ള നികുതി സ്വീകരിക്കുന്നതിന് മൂന്ന് മുതൽ 23 വരെ എല്ലാ വാർഡുകളിലെയും വിവിധ സ്ഥലങ്ങളിൽ നികുതി പിരിവ് ക്യാമ്പുകൾ സംഘടിപ്പിക്കും. 31 വരെ നികുതിദായകരുടെ സൗകര്യത്തിനായി എല്ലാ അവധി ദിവസങ്ങളിലും പിഴപ്പലിശ കൂടാതെ നികുതികൾ സ്വീകരിക്കുന്നതിന് ഓഫിസ് തുറന്നു പ്രവർത്തിക്കുന്നതാണെന്നും സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.