ശ്രീ മുതുവോട്ട് ക്ഷേത്രോത്സവം കൊടിയേറി

നടേരി: ശ്രീ മുതുവോട്ട് ക്ഷേത്രോത്സവം കീഴാറ്റുപുറത്ത് കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ ഗണപതിഹോമത്തോടെ കൊടിയേറി. ദിവസവും വഴിപാട് നട്ടത്തിറകളും വിശേഷാല്‍ പൂജകളും നടത്തും. മാര്‍ച്ച് ഒമ്പതിന് രാവിലെ ഗണപതിഹോമം, ഉച്ചക്ക് പ്രസാദഊട്ട്, നാലുമണി മുതല്‍ അരിങ്ങോല വരവുകള്‍, അയ്യപ്പന്‍കാവ് ക്ഷേത്രത്തില്‍നിന്ന് പരിചമുട്ടുകളിയും മലക്കളി തുടങ്ങിയ വാദ്യമേളത്തോടെയുമുള്ള താലപ്പൊലി, തുടര്‍ന്ന് വെള്ളാട്ടം, തിറകള്‍, കരിമരുന്ന് പ്രയോഗം എന്നിവ നടക്കും.10ന് രാവിലെ ഉത്സവം സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.