കണ്ണിൽ മുളകുപൊടി വിതറി, വായിൽ തുണി തിരുകി; പതിനാലുകാരന് രണ്ടാനച്ഛ​െൻറ ക്രൂരമർദനം

കൊച്ചി: ക്ഷേത്രത്തിൽ പോയിവരാൻ വൈകിയതിന് പതിനാലുകാരന് രണ്ടാനച്ഛ​െൻറ ക്രൂരമർദനം. ചളിക്കവട്ടം സ്വദേശി പ്രദീപാണ് കുട്ടിയെ കണ്ണിൽ മുളകുപൊടി വിതറി, വായിൽ തുണി തിരുകിയശേഷം മർദിച്ചത്. മുത്തശ്ശി വിവരം അറിയിച്ചതിനെത്തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരെത്തി കുട്ടിയെ ആശുപത്രിയിലെ ചികിത്സക്കുശേഷം പള്ളുരുത്തി ഡോൺ ബോസ്കോ സ്നേഹഭവനിൽ പ്രവേശിപ്പിച്ചു. വൈറ്റിലയിൽ ഓട്ടോ ഡ്രൈവറായ പ്രദീപിനെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തു. ഇയാൾ ഒളിവിലാണ്. വെള്ളിയാഴ്ച പുലർച്ച രണ്ടിനായിരുന്നു സംഭവം. സമീപത്തെ ക്ഷേത്രത്തിൽ ഉത്സവം കൂടാൻപോയ കുട്ടി പുലർച്ച ഒന്നരയോടെയാണ് വീട്ടിലെത്തിയത്. ഇത് ചോദ്യം ചെയ്തായിരുന്നു പ്രദീപി​െൻറ മർദനം. കണ്ണിൽ മുളകുപൊടി വിതറിയശേഷം ശബ്്ദം പുറത്തുവരാതിരിക്കാൻ വായിൽ തുണി തിരുകി. തുടർന്ന് സൈക്കിളിന് കാറ്റടിക്കുന്ന പമ്പ്, ചട്ടുകം, ചപ്പാത്തി കോൽ എന്നിവകൊണ്ട് ശരീരമാസകലം അടിക്കുകയായിരുന്നു. മുഖം, വയർ, നെഞ്ച്, പുറം എന്നിവിടങ്ങളിലെല്ലാം അടികൊണ്ടു. കണ്ണിനും കാര്യമായ പരിക്കേറ്റു. ശനിയാഴ്ച കുട്ടിയുടെ മുത്തശ്ശി ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയെ എറണാകുളം മെഡിക്കൽ സ​െൻറർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സക്കുശേഷം വീട്ടിലേക്കുപോകാൻ വിമുഖത കാണിച്ചതിനെത്തുടർന്ന് കുട്ടിയെ പള്ളുരുത്തി സ്നേഹഭവനിൽ ഏൽപിക്കുകയായിരുന്നു. സ്ഥിരം മദ്യപിച്ചെത്തുന്ന പ്രദീപ് കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുന്നത് പതിവായിരുന്നു. പരീക്ഷക്ക് മാർക്ക് കുറഞ്ഞതി​െൻറ പേരിൽ പൊരിവെയിലത്ത് ടെറസിൽ നിർത്തുകയും ട്യൂഷൻ കഴിഞ്ഞെത്താൻ വൈകിയാൽ ക്രൂരമായി മർദിക്കുകയും ചെയ്തിരുന്നതായും പരാതിയുണ്ട്. പീഡനം സഹിക്കാനാകാതെ കുട്ടി നാടുവിടാൻ ശ്രമിച്ചിരുന്നു. എന്നാൽ, എറണാകുളം റെയിൽവേ സ്റ്റേഷനിൽവെച്ച് പൊലീസ് കണ്ടതിനെത്തുടർന്ന് പ്രദീപിനെ വിളിച്ചുവരുത്തി. മേലിൽ ഉപദ്രവിക്കില്ലെന്ന ഉറപ്പിൽ കുട്ടിയെ ഒപ്പം അയക്കുകയായിരുന്നു. മൊബൈൽ ഫോൺ ഓഫ് ചെയ്ത ശേഷമാണ് പ്രദീപ് ഒളിവിൽപോയതെന്ന് പൊലീസ് പറഞ്ഞു. പിതാവ് മരിച്ച കുട്ടി മാതാവിനോടൊപ്പം ഒമ്പതുവർഷമായി താമസിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.