യൂത്ത് ലീഗ് പ്രതിഷേധം: ലീഗ് ജില്ല ഭാരവാഹിക്ക് രാപ്പകൽ സമരത്തിൽ പങ്കെടുക്കാനായില്ല

പേരാമ്പ്ര: മുസ്ലിംലീഗ് പേരാമ്പ്ര മണ്ഡലം കമ്മിറ്റിയിലുള്ള രൂക്ഷഭിന്നത യു.ഡി.എഫ് രാപ്പകൽ സമരത്തെ ബാധിച്ചു. സമരത്തിൽ പങ്കെടുക്കാനെത്തിയ മുതിർന്ന ജില്ലഭാരവാഹിക്ക് യൂത്ത് ലീഗ് പ്രതിഷേധത്തെതുടർന്ന് മടങ്ങേണ്ടി വന്നു. ഇദ്ദേഹം അഴിമതി നടത്തിയെന്നാരോപിച്ചാണ് പേരാമ്പ്ര പഞ്ചായത്ത് യൂത്ത് ലീഗ് നേതൃത്വത്തിൽ പ്രതിഷേധിച്ചത്. കഴിഞ്ഞദിവസം നടന്ന ലീഗ് മണ്ഡലം പ്രവർത്തകയോഗത്തിലും യൂത്ത് ലീഗ് പ്രവർത്തകർ പ്രശ്നമുണ്ടാക്കിയിരുന്നു. യു.ഡി.എഫ് ഭരണകാലത്ത് കൂത്താളി വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു അനുവദിച്ചതിന് പാർട്ടിക്ക് ലഭിച്ച തുകയിൽ അഴിമതി നടത്തിയെന്ന ആരോപണത്തെ തുടർന്നാണ് മണ്ഡലം പ്രവർത്തക യോഗം അലങ്കോലമായത്. ജില്ല ഭാരവാഹിയെ കൂടാതെ മുതിർന്ന മണ്ഡലം ഭാരവാഹിക്കെതിരെയും ആരോപണമുയർന്നിട്ടുണ്ട്. മണ്ഡലം ജനറൽ സെക്രട്ടറി ജില്ലസെക്രട്ടറിയായതോടെ പുതിയ ഭാരവാഹിയെ തെരഞ്ഞെടുക്കാൻ മണ്ഡലം കൗൺസിൽ ചേരാൻപോലും ഇതുവരെ കഴിഞ്ഞിട്ടില്ല. ലീഗിലെ പ്രതിസന്ധി കാരണം പല നേതാക്കളും പ്രവർത്തകരും രാപ്പകൽ സമരത്തിൽനിന്ന് വിട്ടുനിന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.