റേഷൻ വ്യാപാരികൾ കടകളടച്ച്​ ഗോഡൗൺ മാർച്ച്​ നടത്തുന്നു

കോഴിക്കോട്: വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങൾ കൃത്യമായ അളവിൽ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് റേഷൻ വ്യാപാരികൾ ഗോഡൗണിലേക്ക് മാർച്ച് നടത്തുന്നു. തിങ്കളാഴ്ച വെള്ളയിൽ എഫ്.സി.െഎ ഗോഡൗണിലേക്കാണ് മാർച്ച് നടത്തുകയെന്ന് ഒാൾ കേരള റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. മുഹമ്മദലി അറിയിച്ചു. കെ. ശിവരാമൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ.പി. അഷ്റഫ്, പി. മനോജ്, ഇ. ശ്രീജൻ, ടി.എം. അശോകൻ, പി. അരവിന്ദൻ, പി. ജയപ്രകാശൻ, എം.പി. സുനിൽകുമാർ, പി.എ. റഷീദ്, സി.ഇ. ഫസൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.