മൂലമ്പിള്ളി: പുനരധിവാസത്തില്‍ സര്‍ക്കാര്‍ പരാജയം ^മേധ പട്കര്‍

മൂലമ്പിള്ളി: പുനരധിവാസത്തില്‍ സര്‍ക്കാര്‍ പരാജയം -മേധ പട്കര്‍ കാക്കനാട്: 10 വര്‍ഷം മുമ്പ് വല്ലാര്‍പാടം പദ്ധതിക്ക് കുടിയിറക്കിയ കുടുംബങ്ങളുടെ പുനരധിവാസ കാര്യത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവത്തില്‍ പരിസ്ഥിതിപ്രവര്‍ത്തകയും നര്‍മദ ബച്ചാവോ ആന്ദോളൻ നേതാവുമായ മേധ പട്കര്‍ക്ക് കടുത്ത അതൃപ്തി. നാടി​െൻറ സ്വപ്‌നപദ്ധതിക്ക് കിടപ്പാടം ഉപേക്ഷിക്കേണ്ടിവന്ന മൂലമ്പിള്ളിക്കാരില്‍ ഭൂരിഭാഗത്തിനും വാസയോഗ്യമായ സ്ഥലം നല്‍കാതെ കുടുംബങ്ങളെ പെരുവഴിയിലാക്കിയത് മാറിമാറി അധികാരത്തിലെത്തിയ സര്‍ക്കാറുകളാണെന്ന് തുതിയൂര്‍ ഇന്ദിര നഗറിലെ പുനരധിവാസ സ്ഥലം സന്ദര്‍ശിച്ച മേധ പട്കര്‍ പറഞ്ഞു. കുടുംബങ്ങള്‍ക്ക് പുനരധിവാസവും നഷ്ടപരിഹാരവും മുന്‍കൂറായി നല്‍കാതെ നിഷ്ഠുരമായി കുടിയൊഴിപ്പിച്ചതിനെതിരെ നടന്ന ബഹുജന സമരത്തെത്തുടര്‍ന്നാണ് മൂലമ്പിള്ളി പാക്കേജും പട്ടയവും അനുവദിച്ചത്. വീടുെവക്കാന്‍ ഉറപ്പുള്ള ഭൂമി നല്‍കുമെന്ന് കരാറില്‍ സര്‍ക്കാര്‍ പറഞ്ഞിരുന്നു. ഇടതുസര്‍ക്കാര്‍ നല്‍കിയ ചതുപ്പില്‍ നിര്‍മിച്ച വീടുകളാണ് ഇപ്പോള്‍ തകര്‍ന്ന അവസ്ഥയിലായത്. കുടിയൊഴിപ്പിച്ച് ഒമ്പതുവര്‍ഷത്തിനുള്ളില്‍ മൂന്ന് മുഖ്യമന്ത്രിമാരും നാല് റവന്യൂ മന്ത്രിമാരും അഞ്ച് കലക്ടര്‍മാരും മാറിവന്നിട്ടും ദരിദ്രകുടുംബങ്ങളുടെ കിടപ്പാടപ്രശ്‌നം പരിഹരിക്കാന്‍ കഴിയാത്തത് കടുത്ത അനീതിയാണെന്നും പുനരധിവാസ സ്ഥലത്ത് സംഘടിപ്പിച്ച പ്രതിഷേധയോഗത്തില്‍ അവര്‍ പറഞ്ഞു. പുനരധിവാസസ്ഥലം വീടുെവക്കാന്‍ അനുയോജ്യമാക്കുക, കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളിലെ ഒരംഗത്തിന് ജോലി നല്‍കുക, പുനരധിവാസ പ്ലോട്ടുകള്‍ക്ക് നല്‍കിയ പട്ടയം വായ്പക്ക് ഈടുെവക്കാന്‍ സാധ്യമാക്കുക, സ്ഥലം വീടുെവക്കാന്‍ അനുയോജ്യമാക്കുംവരെ വാടക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കുടിയൊഴിപ്പിക്കപ്പെട്ടവര്‍ ഉന്നയിക്കുന്നത്. ക്ലൗഡ് അല്‍വാരിസ്, വൈശാലി പാട്ടീല്‍, കലാനന്ദ് മണി, കുസുമം, സി.ആര്‍. നീലകണ്ഠന്‍, ജിയോ ജോസ്, എം.എന്‍. ഗിരി, കെ. രജികുമാര്‍, വി.കെ. അബ്ദുൽ ഖാദര്‍, കരുവിള മാത്യൂസ്, ടി.കെ. സുധീര്‍ കുമാര്‍, ഫ്രാന്‍സിസ് കളത്തുങ്കല്‍, വി.പി. വില്‍സണ്‍, സാബു ഇടപ്പള്ളി, കോതാട് മൈക്കിള്‍, ഏലൂര്‍ ഗോപിനാഥ്, സോളി, വിദ്യാധരന്‍, മുളവുകാട് ആൻറണി, ലൈജു ആലുങ്കല്‍, പി. ഉണ്ണികൃഷ്ണന്‍, മാര്‍ട്ടിന്‍ വടുതല എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.