സർവിസ് സ്കിൽ പ്രോഗ്രാം

ഫറോക്ക്: എയ്ഡഡ് കോളജ് അനധ്യാപക ജീവനക്കാർക്കുവേണ്ടി കേരള പ്രൈവറ്റ് കോളജ് മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ (കെ.പി.സി.എം.എസ്.എഫ്) ഫാറൂഖ് കോളജ് യൂനിറ്റ് സംഘടിപ്പിച്ചു. പ്രിൻസിപ്പൽ പ്രഫ. ഇ.പി. ഇമ്പിച്ചിക്കോയ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് പി.പി. അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി. അമീൻ, അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റൻറ് പി. അബ്ദുൽ മജീദ്, പി. അബ്ദുൽ ഖൈർ എന്നിവർ സംസാരിച്ചു. എം.ആർ. ഹരിദാസ് ക്ലാസിന് നേതൃത്വം നൽകി. വി. അബ്ദുൽ സലീം സർട്ടിഫിക്കറ്റ് വിതരണം ചെയ്‌തു. 'പ്രകൃതിയെ സ്നേഹത്തിൽ കോർത്ത് എഴുതണം' രാമനാട്ടുകര: പ്രകൃതിയെ അനുഭവിച്ചും സ്നേഹത്തെ അതിൽ സന്നിവേശിപ്പിച്ചുമാണ് രചനകളുണ്ടാകേണ്ടതെന്ന് എഴുത്തുകാരി കെ.പി. സുധീര. രാമനാട്ടുകര നെസ്റ്റ് പബ്ലിക് സ്കൂളിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കുവേണ്ടി രചന ശിൽപശാല 'എഴുത്തുകൂട്' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ബേപ്പൂരിൽ വൈക്കം മുഹമ്മദ് ബഷീറി​െൻറ വയലാലിൽ വീട്ടുമുറ്റത്ത് അക്ഷരമുറ്റം എന്ന തലക്കെട്ടിൽ നടന്ന പരിപാടിക്ക് ഡോ. ജമീൽ അഹമ്മദ് നേതൃത്വം നൽകി. കഥയും കാര്യവും എന്ന തലക്കെട്ടിൽ കഥാകൃത്ത് സലീം കുരിക്കളകത്ത് കുട്ടികളുമായി സംവദിച്ചു. പ്രിൻസിപ്പൽ എ.കെ. ഹാരിസ് അധ്യക്ഷത വഹിച്ചു. സി.പി. ലെദീദ സ്വാഗതവും മുഹമ്മദ് സാദിഖ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.