സഹായധനം കൈമാറി

മാവൂർ: ബസ് അപകടത്തിൽ വലതുകാൽ മുറിച്ചുമാറ്റി മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന കുതിരാടം പേട്ടരിപ്പറമ്പിൽ ബാബുവിന് സഹായവുമായി ഹൈസ്കൂൾ വിദ്യാർഥികൾ. മാവൂർ ജി.എച്ച്.എസ്.എസ് വിദ്യാർഥികൾ പിരിച്ചെടുത്ത സാമ്പത്തിക സഹായം ചികിത്സ കമ്മിറ്റി ജനറൽ കൺവീനർ എ.െക. മനോജ് കുമാറും ബാബുവി​െൻറ സഹോദരനും ചേർന്ന് സ്കൂൾ അങ്കണത്തിൽവെച്ച് ഏറ്റുവാങ്ങി. സ്റ്റാഫ് സെക്രട്ടറി സി.കെ. അബ്ദുൽ വഹാബ്, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് യു.സി. ശ്രീലത, എസ്. ശിവദാസൻ, പി. മുഹമ്മദലി എന്നിവരും വിദ്യാർഥി പ്രതിനിധികളും ചേർന്നാണ് ഫണ്ട് കൈമാറിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.