യാത്രയയപ്പ്​ നൽകി

കോഴിക്കോട്: കല്ലായി ജി.യു.പി സ്കൂളിൽനിന്ന് വിരമിക്കുന്ന പ്രധാനാധ്യാപകൻ സി.കെ. വിനോദൻ മാസ്റ്റർക്ക് സ്കൂൾ പി.ടി.എയും പൗരാവലിയും ചേർന്ന് യാത്രയയപ്പ് നൽകി. യാത്രയയപ്പ് സമ്മേളനം തൊഴിൽമന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കല്ലായി പൗരാവലിയുടെ ഉപഹാരം മന്ത്രി സി.കെ. വിനോദൻ മാസ്റ്റർക്ക് സമർപ്പിച്ചു. യോഗത്തിൽ അധ്യക്ഷത വഹിച്ച കോർപറേഷൻ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം. രാധാകൃഷ്ണൻ മാസ്റ്റർ രക്ഷാകർതൃ സമിതിക്കുവേണ്ടി പൊന്നാടയണിയിച്ചു. കൗൺസിലർ എം.സി. സുധാമണി സ്വാഗതം പറഞ്ഞു. എ.ഇ.ഒ സി. ജനാർദനൻ, ബി.പി.ഒ സബിത ശേഖർ, പാലക്കണ്ടി മൊയ്തീൻ അഹമ്മദ്, എൻ.പി. രാമദാസൻ, കെ.പി. ശിവദാസൻ, മൊയ്തീൻ ബാബു, ബി.പി. ഹമീദ്, പി.ടി.എ പ്രസിഡൻറ് അബ്ദുൽ സമദ്, എസ്.എം.സി ചെയർമാൻ, പി. ബഷീർ, സ്കൂൾ ലീഡർ ഹബീബ് റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു. എസ്. സുമി റിപ്പോർട്ട് അവതരിപ്പിച്ചു. സി.കെ. വിനോദൻ മറുപടി പ്രസംഗം നടത്തി. കൗൺസിലർ എം.സി. സുധാമണി സ്വാഗതവും കെ. അനീഷ്കുമാർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.