തെരുവുനായ്​ ശല്യ ലഘൂകരണ യജ്​ഞം ഉദ്​ഘാടനം

കോഴിക്കോട്: നഗരസഭയുടെ സമഗ്ര തെരുവുനായ് ശല്യ ലഘൂകരണ യജ്ഞം 'ജീവനം അതിജീവനം' മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ പി.സി. രാജൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ കെ.വി. ബാബുരാജ്, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എം. രാധാകൃഷ്ണൺ, കൗൺസിലർ സി. അബ്ദുറഹ്മാൻ, ഡോ. ജോൺ മാർട്ടിൻ, ഡോ. കുര്യൻ കെ. ജേക്കബ്, ഡോ. എം.സി. മോഹൻദാസ്, അഡ്വ. പി.ടി.എസ്. ഉണ്ണി എന്നിവർ സംസാരിച്ചു. ജീവനം അതിജീവനം ജനറൽ കൺവീനർ ഡോ. കെ.കെ. ബേബി റിപ്പോർട്ട് അവതരിപ്പിച്ചു. റോട്ടറി ക്ലബ് കാലിക്കറ്റ് ഇൗസ്റ്റ് പ്രസിഡൻറ് വിജയ് അർജുൻദാസ് ലുല്ല സ്വാഗതവും ഡോ. വി.എസ്. ഗ്രീഷ്മ നന്ദിയും പറഞ്ഞു. അനിമൽ ബർത്ത് കൺേട്രാൾ പ്രോഗ്രാമി​െൻറ ഭാഗമായി പൂളക്കടവിൽ നിർമിച്ച ആശുപത്രി ഉദ്ഘാടനത്തിന് മുന്നോടിയായായണ് 'ജീവനം അതിജീവനം' എന്നപേരിൽ യജ്ഞം ആരംഭിച്ചത്. ഇതി​െൻറ ഭാഗമായി െതരുവുനായ്ക്കളുടെ കണക്കെടുപ്പ്, റാബീസ് ഇമ്യൂൺ ഡ്രൈവ്, സെമിനാർ തുടങ്ങിയവ നടക്കും. പൂക്കോട് െവറ്ററിനറി കോളജിെല 50 എൻ.എസ്.എസ് വളൻറിയർമാരാണ് സർവേ നടത്തുക. ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ, കാലിക്കറ്റ് ഇൗസ്റ്റ് റോട്ടറിക്ലബ് എന്നിവരും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. പടം....ab
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.