-ബി.ഡി.ജെ.എസ് ഐക്യദാർഢ്യ സമരം നടത്തി

ബി.ഡി.ജെ.എസ് ഐക്യദാർഢ്യ സമരം കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രി ശുചീകരണ വിഭാഗം പഴയകാല തൊഴിലാളികളുടെ സംഘടനയായ അഴിമതിവിരുദ്ധ സമിതി കലക്ടറേറ്റിനു മുന്നിൽ അഞ്ചു ദിവസമായി തുടരുന്ന അനിശ്ചിതകാല സത്യഗ്രഹ സമരത്തിന് ഭാരത് ധർമ ജന സേന (ബി.ഡി.ജെ.എസ്) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ സമരം നടത്തി. ജില്ല പ്രസിഡൻറ് ഗിരി പാമ്പനാൽ ഉദ്ഘാടനം ചെയ്തു. തൊഴിലാളികൾ നടത്തുന്ന സമരം അധികാരികൾ കണ്ടില്ലെന്നുനടിക്കരുതെന്നും തൊഴിലാളികൾ മുന്നോട്ടുവെക്കുന്ന ന്യായമായ നിയമന വ്യവസ്ഥ അംഗീകരിച്ച് ഉടൻ പ്രശ്നത്തിന് പരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞു. അഴിമതി വിരുദ്ധ സമിതി ചെയർമാൻ സതീഷ് പാറന്നൂർ അധ്യക്ഷത വഹിച്ചു. ജില്ല ട്രഷറർ സതീഷ് കുറ്റിയിൽ, ബി.ഡി.ജെ.എസ് ജില്ല വൈസ് പ്രസിഡൻറുമാരായ സുനിൽ കുമാർ പുത്തൂർമഠം, ഉണ്ണി കരിപ്പൊയിൽ, കുന്ദമംഗലം മണ്ഡലം പ്രസിഡൻറ് ബാബു എന്നിവർ സംസാരിച്ചു. കെ.യു. ശശിധരൻ നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.