സസസ

മുസ്ലിംകൾ പൊതുവെ ദുഷ്ടരാണെന്ന മുൻവിധിയെ ദൃഢീകരിക്കുന്നു എന്നതാണ് ബ്ലാക്ക് പാന്തറിലെ സീനുകൾ സൃഷ്ടിക്കുന്ന പ്രധാനപ്രശ്നം. മുസ്ലിംകൾ പ്രതിലോമകാരികൾ അല്ലെന്ന് വെളിപ്പെടുത്തുന്ന ഒരു ദൃശ്യംപോലും പാശ്ചാത്യ സിനിമകൾ ഇതുവരെ പുറത്തുവിടാത്തതിനാൽ പ്രേക്ഷകർക്ക് പുതിയ ഉൾക്കാഴ്ചകൾ നേടാൻ ഇത്തരം ചിത്രങ്ങൾ ഒട്ടും സഹായകമാകുന്നില്ല. ചിത്രത്തി​െൻറ ആരംഭ മിനിറ്റുകളിൽതന്നെ മുസ്ലിം ഭീകരതയുടെ ദൃഷ്ടാന്തങ്ങളാണ് പൊലിമയോടെ അവതരിപ്പിക്കപ്പെടുന്നത്. ഇരകളുടെ സ്വത്വം വ്യക്തമാക്കപ്പെടുന്നില്ല. ഇരകൾ മുസ്ലിംകളോ മറ്റു മതസ്ഥരോ ആകാം. ഇരകൾ ആരായിരുന്നാലും വേട്ടക്കാർ മുസ്ലിംകൾ ആയതിനാൽ, ഇൗ വേട്ടക്കാർക്കു കീഴിൽ സാധാരണ മുസ്ലിംകൾക്കും ഇതരമതസ്ഥർക്കും രക്ഷ ലഭിക്കില്ല എന്ന സന്ദേശം സീനുകളിൽനിന്ന് വെളിപ്പെടുന്നു. ബോകോ ഹറാം പോലുള്ള പിഴച്ച സംഘടനകളെ ഭൂരിപക്ഷ മുസ്ലിംകൾ തള്ളിപ്പറയുന്നു എന്ന യാഥാർഥ്യം മറച്ചുപിടിക്കപ്പെടുന്നു. തത്ഫലമായി മുസ്ലിംകൾ ഒന്നടങ്കം ഹിംസാത്മക മനോനില വഹിക്കുന്നു എന്ന സന്ദേശം േപ്രക്ഷകരിലേക്ക് സന്നിവേശിക്കപ്പെടുന്നു. പൊതുവെ കറുത്തവർഗക്കാരുടെ ഉന്നമനം ലക്ഷ്യമിടുന്ന ബ്ലാക്ക് പാന്തർ ആ അർഥത്തിൽ പ്രോത്സാഹനം അർഹിക്കുന്നു. പ്രാന്തവത്കരിക്കപ്പെട്ട കറുത്തവരുടെ അന്തസ്സ് ഇൗ ചിത്രം ഉയർത്തിപ്പിടിക്കുന്നു. എന്നാൽ, കറുത്തവരുടെ പ്രധാന മതമായ ഇസ്ലാമിനെ അത് നിന്ദിക്കാൻ ശ്രമിക്കുന്നത് എന്തുകൊണ്ട്? വാർപ്പുമാതൃകകൾക്ക് പകരം ബദൽ ആഖ്യാനങ്ങൾക്ക് സന്നദ്ധമാകാൻ ചിത്രം അറച്ചുനിൽക്കുന്നത് എന്തുകൊണ്ട്?
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.