ആ സിനിമയും ഇസ്​​ലാമോഫോബിക്​ ആയതെങ്ങനെ?

ഫൈസൽകുട്ടി വല്ലാഹി (അല്ലാഹുവാണ് സത്യം) അവളെ ഇപ്പോൾതന്നെ ഞാൻ വെടിവെച്ചുകൊല്ലും - മധ്യപൗരസ്ത്യ ദേശക്കാരനെന്ന് തലപ്പാവ് സൂചിപ്പിക്കുന്ന ഒരു മുസ്ലിം യുവാവി​െൻറ ആേക്രാശം. ബന്ദിയാക്കിയ പെൺകുട്ടിയുടെ ശിരസ്സിനുനേരെ തോക്കുയർത്തിയ നിലയിലാണ് അയാൾ. ഇൗയിടെ പുറത്തിറങ്ങിയ 'ബ്ലാക്ക് പാന്തർ' എന്ന സിനിമയിലേതാണ് രംഗം. ബന്ദികളാക്കപ്പെട്ട ഒരുകൂട്ടം പെൺകുട്ടികളുടെ വാഹനങ്ങൾക്ക് അകമ്പടി പോകുന്ന വാഹനത്തെ ആക്രമിച്ച് ഒരുസംഘം വീരകേസരികൾ ആ പെൺകുട്ടികളെ മോചിപ്പിക്കുന്നു. തുടർന്ന് ആ പെൺകുട്ടികൾ ശിരോവസ്ത്രം സ്വയം വലിച്ചൂരുന്നു. അവ ധരിക്കാൻ തങ്ങൾ നിർബന്ധിക്കപ്പെട്ടതായിരുന്നു എന്ന സൂചനയോടെ ഇൗ സീൻ അവസാനിക്കുന്നു. ബോധപൂർവമല്ലെങ്കിലും ഇൗ രംഗങ്ങൾ മുസ്ലിംകളെ സംബന്ധിച്ച കൊളോണിയൽ വ്യവഹാരങ്ങളെ അരക്കിട്ടുറപ്പിക്കുകയാണെന്ന് വ്യക്തം. മുസ്ലിംകൾ അപരിഷ്കൃതരും കാടന്മാരുമാണെന്നാണ് അത്തരം വ്യവഹാരങ്ങൾ. അവർ സ്ത്രീകളെ അടിച്ചമർത്തുന്നവരും ഇതര മതസ്ഥർക്കു ഭീഷണിയുമാണെന്ന് ഇത്തരം വ്യവഹാരങ്ങൾ സമർഥിക്കുന്നതായി ടൊറേൻറാ സർവകലാശാലയിലെ പ്രഫസർ ഷെറീൻ റസാഖ് ഉൾെപ്പടെയുള്ള വിദഗ്ധർ ഇതിനകം നിരീക്ഷിക്കുകയുണ്ടായി. മറ്റു നിലകളിൽ പരിശോധിച്ചാൽ മികവാർന്ന ചിത്രമാണ് 'ബ്ലാക്ക് പാന്തർ' എന്നതിൽ തർക്കമില്ല. ചിത്രം ബോക്സ്ഒാഫിസിൽ വൻ കലക്ഷനും നിരൂപക പ്രശംസയും നേടുകയുമുണ്ടായി. പുതിയ സിനിമകൾക്കായി തിക്കിത്തിരക്കുന്ന സ്വഭാവക്കാരനല്ല ഞാൻ. എന്നാൽ, ഇൗ ചിത്രം വ്യത്യസ്തമാണെന്ന് കേട്ടതിനാൽ ആദ്യമേ കാണാൻ നിശ്ചയിക്കുകയായിരുന്നു. അവസാനമായി വിമർശിക്കുകയോ പുകഴ്ത്തുകയോ ചെയ്യുന്ന രീതി ഇല്ലാത്തതിനാൽ ചിത്രത്തി​െൻറ ചില സൂക്ഷ്മ സന്ദേശങ്ങൾ പരാമർശം അർഹിക്കുന്നതായി തോന്നി. മുസ്ലിംകളെ ക്രിയാത്മകമായി മാത്രമേ ചിത്രീകരിക്കാവൂ എന്ന പിടിവാശിയോ പ്രതീക്ഷയോ എനിക്കില്ല. എന്നാൽ, സാമ്പ്രദായിക വാർപ്പുമാതൃകകളെ അരക്കിട്ടുറപ്പിക്കുന്ന പ്രതിനിധാനങ്ങൾ ബോധപൂർവം തിരുകിക്കയറ്റുന്നത് ഇസ്ലാം ഭീതിയുടെ അടയാളമായേ കരുതാനാകൂ. അത്തരം ശ്രമങ്ങളുടെ ഭാഗമാണ് മേൽ സീനുകൾ. അത് ഇസ്ലാമിന് നേരിട്ട് പ്രഹരമേൽപിക്കുന്നില്ല. പക്ഷേ, മുസ്ലിംകളെയും ഇസ്ലാമിനെയും സംബന്ധിച്ച വികല കാഴ്ചപ്പാടുകളെ പുനർദൃഢീകരിക്കുകയാണത്. കറുത്തവർഗക്കാർക്ക് ശരിയായ പ്രതിനിധാനം ലഭ്യമാകണമെന്ന ആഗ്രഹം ചിത്രം പങ്കുവെക്കുന്നു. എന്നാൽ, അതോടൊപ്പം മുസ്ലിംകളെ ഇകഴ്ത്താനുള്ള ഒരു ശ്രമവും ചിത്രം നടത്തിയിരിക്കുന്നു. വെസ്ലിയൻ സർവകലാശാലയിലെ സാമി അസീസി​െൻറ നിരീക്ഷണം നോക്കുക. 'മുസ്ലിംകളെ ദുഷ്ടരും രക്തദാഹികളും ലൈംഗികാസക്തരുമായി മുദ്രകുത്തുന്ന നൂറുകണക്കിന് ചിത്രങ്ങളുടെ ട്രെൻഡിനെ ബ്ലാക്ക് പാന്തറും പിന്തുടരുന്നതായി കാണുന്നു.' മുസ്ലിംകളെ വില്ലന്മാരായി ചിത്രീകരിക്കുന്നതിൽ ഹോളിവുഡ് ചിത്രങ്ങൾ കാട്ടാറുള്ള ഒൗത്സുക്യം കുപ്രസിദ്ധമാണ്. ബ്ലാക്ക് പാന്തറിൽ മൂന്ന് മതങ്ങൾ പരിഷ്കൃത സമൂഹത്തി​െൻറ ശത്രുക്കളായി പ്രതിഷ്ഠിക്കപ്പെടുന്നു. അതിൽ രണ്ടെണ്ണം സാങ്കൽപിക മതങ്ങളാണ്. ഇസ്ലാം ആണ് മൂന്നാമത്തെ മതം. നൈജീരിയയിൽ ഭീതി പരത്തുകയും ഇസ്ലാമി​െൻറ പേരിൽ സംഘടിച്ച് ഇസ്ലാമിനെ നിന്ദിക്കുകയും ചെയ്യുന്ന ബോകോ ഹറാമിനെ ലക്ഷ്യം വെക്കുന്നവയാണ് മേൽപറഞ്ഞ സീനുകൾ. എന്നാൽ, എ​െൻറ സഹപ്രേക്ഷകർ അക്കാര്യം ഗ്രഹിക്കുേമായെന്ന് എനിക്ക് സംശയമുണ്ട്. മുസ്ലിംകൾ ഒന്നടങ്കം വില്ലന്മാരും ദുഷ്ടരുമാണെന്ന കൊളോണിയൽ ആഖ്യാനം സൃഷ്ടിച്ച മുൻവിധികൾ മാറ്റിവെക്കാതെയാകും ഇൗ ചിത്രത്തെ അവർ ആസ്വദിച്ചിരിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.