കായികതാരങ്ങൾക്ക് ഇൻഷുറൻസും പെൻഷനും ^മന്ത്രി

കായികതാരങ്ങൾക്ക് ഇൻഷുറൻസും പെൻഷനും -മന്ത്രി കോളജ് ഗെയിംസിൽ മെഡൽ ജേതാക്കൾക്ക് കാഷ് ൈപ്രസ് വർധിപ്പിക്കും കോഴിക്കോട്: പരിക്കും രോഗങ്ങളും കാരണം ബുദ്ധിമുട്ടുന്ന കായിക താരങ്ങൾക്ക് ഇൻഷുറൻസും പെൻഷൻ സൗകര്യവും ലഭ്യമാക്കുമെന്നും മന്ത്രി എ.സി. മൊയ്തീൻ. ചെറുപ്പം മുതൽ കായിക പ്രതിഭകളെ കണ്ടെത്തുകയും അവർക്ക് അടിസ്ഥാന സൗകര്യവും ജോലിയും ലഭ്യമാക്കി മുന്നോട്ട് മെച്ചപ്പെട്ട പ്രകടനം കാഴ്ചെവക്കുകയുമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് കോളജ് ഗെയിംസി​െൻറ ഉദ്ഘാടനം നിർവഹിച്ച് മന്ത്രി പറഞ്ഞു. കോളജ് ഗെയിംസിൽ മെഡൽ ജേതാക്കൾക്ക് കാഷ് ൈപ്രസ് വർധിപ്പിക്കുന്നതിനോടൊപ്പം റെക്കോഡ് നേടുന്ന താരങ്ങൾക്ക് 1000 രൂപ അധികമായി നൽകുമെന്ന് മന്ത്രി വ്യക്തമാക്കി. നിലവിൽ ആദ്യ സ്ഥാനം നേടുന്നവർക്ക് നൽകുന്ന തുക 2000, 1500,1000 രൂപയായും വർധിപ്പിക്കും. മികച്ച പ്രകടനം കാഴ്ചവെക്കുന്ന കോളജുകൾക്ക് തുകയും വർധിപ്പിക്കും. താരങ്ങൾക്കുള്ള യാത്രാബത്തയും ഭക്ഷണ ബത്തയും കൂട്ടുന്നതിന് വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ഓപറേഷൻ ഒളിമ്പ്യ പദ്ധതി ഏപ്രിലിൽ പ്രവർത്തനം ആരംഭിക്കും. സമ്പൂർണ കായികക്ഷമത പദ്ധതിയുടെ പ്രവർത്തനം വിപുലീകരിക്കും. സ്പോർട്സ് േക്വാട്ട നിയമനം വേഗത്തിലാക്കും. സ്റ്റേഡിയങ്ങളുടെ പരിപാലനത്തിന് പ്രത്യേക കമ്പനി രൂപവത്കരിക്കാൻ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. മേയർ തോട്ടത്തിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ടി.പി. ദാസൻ, ജില്ല പ്രസിഡൻറ് കെ.ജെ. മത്തായി, കോളജ് ഗെയിംസ് ടെക്നിക്കൽ ഡയറക്ടർ വി.പി. സക്കീർ ഹുസൈൻ, ജില്ല സ്പോർട്സ് കൗൺസിൽ സെക്രട്ടറി േപ്രമൻ തറവട്ടത്ത്, കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡൻറ് കമാൽ വരദൂർ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.