ഈരത്ത്^ചെറുകുന്ന് റോഡിന് ശാപമോക്ഷം

ഈരത്ത്-ചെറുകുന്ന് റോഡിന് ശാപമോക്ഷം കുറ്റ്യാടി: വേളം-കുറ്റ്യാടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈരത്ത്-പന്നിവയൽ-ചെറുകുന്ന് റോഡിന് ശാപമോക്ഷം. മുമ്പ് എം.എൽ.എ ഫണ്ടിൽ നിർമിച്ച ഈ റോഡ് കാലങ്ങളായി അറ്റകുറ്റപ്പണി പോലും നടത്തിയിരുന്നില്ല. ആരുടെ ഉടമസ്ഥതയിലാണ് റോഡെന്നും വ്യക്തമായിരുന്നില്ലെത്ര. ഒടുവിൽ ജില്ല പഞ്ചായത്ത് ഈ റോഡിന് 40 ലക്ഷം രൂപ വകയിരുത്തിയിരിക്കുകയാണ്. കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ എട്ട്, ഒമ്പത് വാർഡുകളിലൂടെയും വേളം പഞ്ചായത്തിലെ ആറാം വാർഡിലൂടെയുമാണ് റോഡ് കടന്നുപോകുന്നത്. കുറ്റ്യാടി ഭാഗത്തുനിന്ന് എളുപ്പം വലകെട്ടിലെത്താനുള്ള റോഡാണിത്. ആവശ്യമായ ഓവുചാലുകളും പാലങ്ങളും ഇല്ലാത്തതിനാൽ മഴയത്ത് റോഡിലൂടെയായിരുന്നു വെള്ളമൊഴുക്ക്. ഇതിനാൽ, റോഡി​െൻറ പലഭാഗവും ഒലിച്ചുപോയിട്ടുണ്ട്. പ്രവൃത്തി ഉദ്ഘാടനം ജില്ല പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ജി. ജോർജ് നിർവഹിച്ചു. കുറ്റ്യാടി പഞ്ചായത്ത് പ്രസിഡൻറ് സി.എൻ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വേളം പഞ്ചായത്ത് പ്രസിഡൻറ് വി.കെ. അബ്ദുല്ല, പി.സി. രവീന്ദ്രൻ, വി.പി. മൊയ്തു, എം. ഗോപാലൻ, സി.കെ. ബാബു, സി.കെ. രാമചന്ദ്രൻ, എം.കെ. അബ്ദുറഹ്മാൻ, പി. രാധാകൃഷ്ണൻ, പി.പി. ചന്ദ്രൻ എന്നിവർ സംസാരിച്ചു. ആലി മുസ്ലിയാർ നവോത്ഥാന നായകൻ -ഡോ. വി.എം. സാഫിർ കുറ്റ്യാടി: ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ ജാതി, മത, വർണ, വർഗ, വ്യത്യാസം നോക്കാതെ സമൂഹത്തെ ഒന്നിച്ചുനിർത്തി പടപൊരുതി രക്തസാക്ഷിത്വം വഹിച്ച നായകനായിരുന്നു ആലി മുസ്ലിയാർ എന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി വി.എം. സാഫിർ. 'ബൽ അഹ്യ' എസ്.ഐ.ഒ ജില്ല കാമ്പയി​െൻറ ഭാഗമായി കുറ്റ്യാടി ഐഡിയൽ കോളജ് കാമ്പസിൽ നടത്തിയ ബഹുജന സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏരിയ പ്രസിഡൻറ് വി.പി. അമീൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രേട്ടറിറ്റംഗം നസീം അടുക്കത്ത്, ഏരിയ സെക്രട്ടറി കെ. അഫീഫ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.