ഡി.ഡി.ഇ ഓഫിസ് എം.എസ്.എഫ് പ്രവർത്തകർ ഉപരോധിച്ചു

കോഴിക്കോട്: ജെ.ആർ.സി പരീക്ഷ വൈകിപ്പിച്ചു വിദ്യാർഥികളുടെ ഗ്രേസ് മാർക്ക് ഇല്ലാതാക്കുന്ന വിദ്യാഭ്യാസ വകുപ്പി​െൻറ നടപടിയിൽ പ്രതിഷേധിച്ചു എം.എസ്.എഫ് പ്രവർത്തകർ ഡി.ഡി.ഇ ഓഫിസ് ഉപരോധിച്ചു. നേരത്തെ ഇത് സംബന്ധിച്ച് എം.എസ്.എഫ് വിദ്യാഭ്യാസ മന്ത്രിക്കു പരാതി നൽകിയിരുന്നു . ജില്ല ഭാരവാഹികളായ സ്വാഹിബ് മുഹമ്മദ്, സാബിത്ത് മായനാട്, അനീസ് തോട്ടുങ്ങൽ, ഷമീർ പാഴൂർ, റാഷിദ് മായനാട്, ദാനിഷ് അരക്കിണർ, എൻ.കെ. മുഹമ്മദ് ഇർഫാൻ, റാസിഖ് കോടമ്പുഴ, ഇല്ല്യാസ് വെള്ളയിൽ, യു. അൻവർ ജവാദ് എന്നിവരെ ഉപരോധത്തിനിടെ അറസ്റ്റ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.