സ്​കൂളുകളിൽ പരീക്ഷച്ചൂട്: ​എസ്​.എസ്​.എൽ.സി എഴുതാൻ 44,991 പേർ

കോഴിക്കോട്: മാർച്ച് വന്നതോടെ കുംഭച്ചൂടിനൊപ്പം വിദ്യാർഥികൾക്ക് പരീക്ഷച്ചൂടും. മാർച്ച് ഏഴിന് തുടങ്ങുന്ന എസ്.എസ്.എൽ.സി പരീക്ഷ ജില്ലയില്‍ 44,991 വിദ്യാര്‍ഥികൾ എഴുതുമെന്നാണ് കണക്ക്. പരീക്ഷക്കുള്ള ഒരുക്കം പൂർത്തിയായെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ചോദ്യപേപ്പർ തരംതിരിക്കൽ പൂർത്തിയായി. ദേശസാത്കൃത ബാങ്കുകളിലെ ലോക്കറുകളിലും ട്രഷറിയിലും സൂക്ഷിക്കുന്ന ഇവ പരീക്ഷാദിവസം രാവിലെയാണ് അതത് കേന്ദ്രങ്ങളിൽ കൊണ്ടുവരുക. അക്കാദമിക് നിലവാരത്തില്‍ ജില്ലയെ മുന്നിലെത്തിക്കാൻ വിജയോത്സവം പരിപാടി അടക്കം വിദ്യാഭ്യാസ വകുപ്പി​െൻറയും ജില്ല പഞ്ചായത്തി​െൻറയും നഗരസഭയുടെയും പദ്ധതികൾ അവസാന ഘട്ടത്തിലാണ്. മോഡല്‍ പരീക്ഷയുടെ ഉത്തരക്കടലാസ് നോക്കി പ്രത്യേക ക്ലാസ് നല്‍കുന്നുണ്ട്്. അയല്‍പക്ക ക്ലാസുകൾ, രാത്രി ക്ലാസ്, പ്രാദേശിക പഠനകേന്ദ്രങ്ങളിലെ ക്ലാസ് എന്നിവയെല്ലാം സജീവമാണ്. കണക്ക് പരീക്ഷയിൽ പിന്നാക്കം നിൽക്കുന്നത് പരിഗണിച്ച് സ്പെഷൽ ക്ലാസുകള്‍ നടക്കുന്നു. 22,982 ആണ്‍കുട്ടികളും 22,009 പെണ്‍കുട്ടികളുമാണ് ഇത്തവണ ജില്ലയിൽ എസ്.എസ്.എൽ.സി എഴുതുന്നത്. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍നിന്ന് 17,035 പേർ എഴുതുന്നതിൽ 8778 ആണ്‍കുട്ടികളും 8257 പെണ്‍കുട്ടികളുമാണ്. എയിഡഡ് സ്‌കൂളുകളില്‍നിന്ന് എഴുതുന്ന 26,081 പേരിൽ 13,202 ആണ്‍കുട്ടികളും 12,881 പെണ്‍കുട്ടികളുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.