ഒൗദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന്​ എഫ്​.സി.​െഎ ഉദ്യോഗസ്​ഥനെതിരെ തഹസിൽദാറുടെ റിപ്പോർട്ട്​

പയ്യോളി: എഫ്.സി.െഎ ഗോഡൗണിൽ പരിശോധനക്കെത്തിയ തഹസിൽദാരുടെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥരുടെ ഒൗദ്യോഗിക കൃത്യനിർവഹണം എഫ്.സി.െഎ ഉദ്യോഗസ്ഥർ തടസ്സപ്പെടുത്തിയതായി പരാതി. സ്കൂളുകളിൽ വിതരണം ചെയ്യാനായി തിക്കോടി എഫ്.സി.െഎയിൽനിന്ന് കൊയിലാണ്ടി സപ്ലൈകോ ഡിപ്പോയിലേക്ക് നൽകിയ ഭക്ഷ്യയോഗ്യമല്ലാത്ത അരി പരിശോധിക്കാനും സാമ്പിൾ ശേഖരിക്കാനുമെത്തിയതായിരുന്നു തഹസിൽദാർ പി. പ്രേമ​െൻറ നേതൃത്വത്തിലുള്ള റവന്യൂ സംഘം. ഗോഡൗണിനുള്ളിൽനിന്നു ശേഖരിച്ച ഭക്ഷ്യ യോഗ്യമല്ലാത്ത മോശം അരിയുടെ സാമ്പിൾ എഫ്.സി.െഎയിലെ ഗുണനിലവാര പരിശോധന ഉദ്യോഗസ്ഥർ നശിപ്പിച്ചതായാണ് പരാതി. ഇത് സംബന്ധിച്ച് തഹസിൽദാർ പി. പ്രേമൻ എഫ്.സി.െഎയിലെ ഗുണനിലവാര ഉദ്യോഗസ്ഥനെതിരെ ജില്ല കലക്ടർക്ക് റിപ്പോർട്ട് നൽകി. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.