സംയുക്ത കായിക അധ്യാപക സംഘടന ജില്ല സമ്മേളനം സമാപിച്ചു

പേരാമ്പ്ര: പേരാമ്പ്രയിൽ നടന്നുവന്ന . വിദ്യാഭ്യാസ മേഖലയിൽ ജോലി ചെയ്യുന്ന കായിക അധ്യാപകരുടെ ജോലിസ്ഥിരത ഉറപ്പുവരുത്തുക, ഹൈസ്കൂളിലെ കായിക അധ്യാപകർക്ക് എച്ച്.എസ്.എ സ്കെയിൽ അനുവദിക്കുക, ഹയർ സെക്കന്‍ഡറിയിൽ കായിക അധ്യാപക നിയമനം നടത്തുക, എല്ലാ പ്രൈമറി സ്കൂളുകളിലും കായിക അധ്യാപക തസ്തിക സൃഷ്ടിക്കുക, കായിക അധ്യാപകർക്ക് പ്രമോഷൻ സാധ്യതകൾ അനുവദിക്കുക, പീരിയഡുകളുടെ എണ്ണം അനുസരിച്ച് അധിക കായിക അധ്യാപക നിയമനം നടത്തുക എന്നീ ആവശ്യങ്ങൾ സംഘടന ഉന്നയിച്ചു. കേരള പ്രൈവറ്റ് സ്കൂൾ ഫിസിക്കൽ എജുക്കേഷൻ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.പി.ഇ.ടി.എ) റവന്യൂ ജില്ല ഭാരവാഹികളായി എം.ടി. ഷമീം (പ്രസി), പി.സി. ദിലീപ് കുമാർ (സെക്ര), കെ. ദേവദാസ് (ട്രഷ), ഇ. ആദം, കെ. രമേശൻ, (വൈസ് പ്രസി), ആർ. അബ്ദുൽ മജിദ്, പി. ബഷീർ (ജോ. സെക്ര) എന്നിവരെ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.