ഹോളി ആഘോഷത്തിനി​െട അപമര്യാദ; മൂന്ന്​ വിദ്യാർഥികൾ കസ്​റ്റഡിയിൽ

ഹോളി ആഘോഷത്തിനിെട അപമര്യാദ; മൂന്ന് വിദ്യാർഥികൾ കസ്റ്റഡിയിൽ മൂവാറ്റുപുഴ: ഹോളി ആഘോഷത്തിനിെട വിദ്യാർഥിനികളോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ മൂന്ന് സഹപാഠികളെ മൂവാറ്റുപുഴ െപാലീസ് കസ്റ്റഡിയിലെടുത്തു. ഐരാപുരത്തെ സ്വകാര്യ എൻജിനീയറിങ് കോളജിലെ വിദ്യാർഥികളാണ് പിടിയിലായത്. കോളജിൽ ഹോളി ആഘോഷത്തിനുശേഷം വിദ്യാർഥിനികളുടെ വസ്ത്രങ്ങളിൽ പറ്റിയ ചായം നീക്കാൻ സമീപത്തെ തോട്ടിൽ ഇറങ്ങിയപ്പോഴാണ് സഹപാഠികളായ മൂന്നുപേർ അപമര്യാദയായി പെരുമാറിയതും ദേഹോപദ്രവം ഏൽപിച്ചതും. തുടർന്നാണ് വിദ്യാർഥിനികൾ മൂവാറ്റുപുഴ െപാലീസിൽ പരാതി നൽകിയത്. സി.ഐ സി. ജയകുമാറി​െൻറ നിർേദശത്തെ തുടർന്ന് വിദ്യാർഥികളെ മൂവാറ്റുപുഴയിൽനിന്ന് പിടികൂടി. സംഭവം കുന്നത്തുനാട് പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ പ്രതികളെ പട്ടിമറ്റം പൊലീസിന് കൈമാറുമെന്ന് മൂവാറ്റുപുഴ പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.