വ്യാപാരി വ്യവസായി സമിതി കൺവെൻഷൻ

കോഴിക്കോട്: കേരള സംസ്ഥാന വ്യാപാരി, വ്യവസായി സമിതി ജില്ല വനിത വിങ് കൺവെൻഷൻ മലബാർ ഹോസ്പിറ്റൽ എം.ഡി ഡോ. മിലി മോനി ഉദ്ഘാടനം ചെയ്തു. സമിതി സംസ്ഥാന കമ്മിറ്റി അംഗം കെ. പങ്കജവല്ലി മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി സി.കെ. വിജയൻ, കെ. സുധ, കെ.എം. റഫീഖ്, വി.ടി. യാസ്മിൻ, സി.വി. ഇഖ്ബാൽ, കെ. ഷിജി എന്നിവർ സംസാരിച്ചു. ആസ്യ കൃഷ്ണൻ (പ്രസി), എ.പി. ശ്രീജ (സെക്ര), കെ. ഷിജി (ട്രഷ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. കെട്ടിടങ്ങളിൽ പ്രാഥമിക സൗകര്യങ്ങൾ ഉറപ്പുവരുത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇടപെടണമെന്ന് കൺവെൻഷൻ ആവശ്യെപ്പട്ടു. സമിതി ജില്ല യൂത്ത് വിങ് കൺവെൻഷൻ കേരള സീനിയർ വോളി ടീം കോച്ചുമായ അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി സി.കെ. വിജയൻ മുഖ്യപ്രഭാഷണം നടത്തി. കെ.എം. റഫീഖ്, കെ. സോമൻ, ടി. മരക്കാർ, അബ്ദുൽ ഗഫൂർ രാജധാനി എന്നിവർ സംസാരിച്ചു. പി.കെ. ഷാജി (പ്രസി), വരുൺ ഭാസ്കർ (സെക്ര), ജൗഹർ (ട്രഷ) എന്നിവരാണ് പുതിയ ഭാരവാഹികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.