തെരുവുനായ്​ നിയന്ത്രണം: എ.ബി.സി ആശുപത്രി ഉദ്​ഘാടനം ഇൗ മാസം

കോഴിേക്കാട്: തെരുവുനായ് ശല്യത്തിന് പോംവഴിയായി എ.ബി.സി പദ്ധതിപ്രകാരം (അനിമൽ ബർത് കൺട്രോൾ പ്രോഗ്രാം) കേരളത്തിലെ ഏറ്റവും അത്യാധുനിക ആശുപത്രിയുടെ ഉദ്ഘാടനത്തിന് മുന്നോടിയായി നായ്ക്കളുടെ കണക്കെടുപ്പ് ശനിയാഴ്ച തുടങ്ങും. പൂളക്കടവിൽ ആശുപത്രി പ്രവർത്തനമാരംഭിക്കുന്നതിന് മുന്നോടിയായി തെരുവുനായ് സർവേയും മറ്റ് പരിപാടികളുമാണ് 'ജീവനം അതിജീവനം' എന്ന പേരിൽ മാർച്ച് മൂന്നുമുതൽ പത്തുവരെ നടക്കുക. നായ്ക്കളെ പിടികൂടി വന്ധ്യംകരണം ചെയ്യുന്നതടക്കം ആധുനിക സംവിധാനമുള്ള പൂളക്കടവിലെ ഹൈടെക് ആശുപത്രി ഉദ്ഘാടനം ഇൗ മാസം തന്നെ നടക്കുമെന്ന് മേയർ തോട്ടത്തിൽ രവീന്ദ്രൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച രാവിലെ 10ന് ജില്ല മൃഗാശുപത്രിയിൽ 'ജീവനം അതിജീവനം' പദ്ധതി മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യും. പൂക്കോട് െവറ്ററിനറി കോളജി​െൻറ എൻ.എസ്.എസ് വളൻറിയർമാരാണ് സർവേ നടത്തുക. ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ, കാലിക്കറ്റ് ഇൗസ്റ്റ് റോട്ടറിക്ലബ് എന്നിവരും സഹകരിക്കും. വേൾഡ് വൈഡ് വെറ്ററിനറി സർവിസി​െൻറ മിഷൻ റാബിസ് പ്രോഗ്രാം ഭാഗമായി മൊബൈൽ ആപ്ലിക്കേഷൻ തയാറാക്കി. നായ്ക്കളുടെ സർേവക്കൊപ്പം സ്കൂൾ കുട്ടികൾക്കും മുതിർന്നവർക്കുമുള്ള ബോധവത്കരണം, വളർത്തുനായ്ക്കൾക്കുള്ള ആരോഗ്യ ക്യാമ്പ്, റാബീസ് രോഗ പ്രതിരോധ കുത്തിവെപ്പ് എന്നിവയും നടത്തും. മാർച്ച് ആറിന് ടാഗോർ ഹാളിൽ ഏകദിന ശിൽപശാല നടക്കും. മാർച്ച് നാലിന് നഗരസഭ പരിധിയിലെ മുഴുവൻ വാർഡിലും ആരോഗ്യ പരിശോധനയും റാബിസ് പ്രതിരോധ കുത്തിവെപ്പും നടക്കും. പരിശോധനക്കെത്തിക്കുന്ന മുഴുവൻ നായ്ക്കൾക്കും ഡോഗ് ഫുഡ് സൗജന്യമായി നൽകും. മാർച്ച് 10ന് ടൗൺഹാളിൽ സമാപന സമ്മേളനം മൃഗസംരക്ഷണ മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. മൊത്തം രണ്ട് കോടിയോളം ചെലവ് വരുന്ന രണ്ട് നിലയിലുള്ള പൂളക്കടവിലെ ആശുപത്രി 24 മണിക്കൂറും പ്രവർത്തിക്കുന്നവിധമാണ് വിഭാവനം ചെയ്തത്. നഗരസഭയുടെ 75 വാർഡിലും സർവേ നടത്തും. സീനിയർ വെറ്ററിനറി സർജൻ ഡോ. കെ.കെ. ബേബിയും വാർത്ത സമ്മേളനത്തിൽ പെങ്കടുത്തു. തെരുവുനായെ കണ്ടാൽ വാട്സ് ആപ് ചെയ്യാം കോഴിക്കോട്: നഗരത്തിൽ തെരുവുനായ്ക്കളെ കാണുന്നവർക്ക് വാട്സ്ആപ് സന്ദേശത്തിലൂടെ വിവരം തെരുവുനായ് നിയന്ത്രണ പ്രവർത്തകരെ അറിയിക്കാം. നായ്ക്കളുടെ ഫോേട്ടാ, ഏകദേശ എണ്ണം, കണ്ടെത്തിയ സ്ഥലം എന്നിവയാണ് 9074 851578 എന്ന നമ്പറിൽ വാട്സ്ആപ് ചെയ്യേണ്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.