ഒാമശ്ശേരി ശാന്തി സ്​കൂൾ ഒാഫ്​ നഴ്​സിങ്​​ വിദ്യാർഥികൾ ആകാശപ്പറവ സന്ദർശിച്ചു

ഒാമശ്ശേരി ശാന്തി സ്കൂൾ ഒാഫ് നഴ്സിങ് വിദ്യാർഥികൾ ആകാശപ്പറവ സന്ദർശിച്ചു ഒാമശ്ശേരി: പരിചരണപാഠങ്ങളുടെ പ്രായോഗികപാഠ്യപദ്ധതിയുെട ഭാഗമായി ഒരു ദിനം പുല്ലൂരാംപാറ മാനസികാരോഗ്യകേന്ദ്രമായ ആകാശപ്പറവയിലെ അന്തേവാസികളോടൊപ്പം ചെലവഴിച്ച് ഒാമശ്ശേരി ശാന്തി സ്കൂൾ ഒാഫ് നഴ്സിങ് വിദ്യാർഥികൾ. മനോനില തെറ്റിയവർക്ക് പുല്ലൂരാംപാറ സ്വദേശികളായ തങ്കച്ചൻ-ലൂസി ദമ്പതികളുടെ നേതൃത്വത്തിൽ നടത്തുന്ന അഭയ കേന്ദ്രമാണ് പുല്ലൂരാംപാറയിലെ ആകാശപ്പറവ എന്ന പേരിട്ട കേന്ദ്രം. അന്തേവാസികളോടൊപ്പം ചെലവിട്ട വിദ്യാർഥികൾ മാനസിക ഉല്ലാസത്തിന് സ്ഥാപനത്തിനായി ടെലിവിഷനും സംഭാവന നൽകി. െഎ.ഡബ്ല്യു.ടി ജനറൽ സെക്രട്ടറി എം. അബ്ദുൽ ലത്തീഫ്, ശാന്തി അക്കാദമി അഡ്മിനിസ്ട്രേറ്റർ എം. ജസീം, സ്കൂൾ ഒാഫ് നഴ്സിങ് പ്രിൻസിപ്പൽ പി.വി. നിമ്മി, ജമാഅത്തെ ഇസ്ലാമി ഏരിയ വൈസ് പ്രസിഡൻറ് കെ.ആർ. മുഹമ്മദ് എന്നിവർ പെങ്കടുത്തു. ഫോേട്ടാ: omy_1: ശാന്തി സ്കൂൾ ഒാഫ് നഴ്സിങ് നേതൃത്വത്തിൽ പുല്ലൂരാംപാറ ആകാശപ്പറവ സ്ഥാപനത്തിന് ടി.വി നൽകുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.