ദേശീയ രസതന്ത്ര സെമിനാർ

കോഴിക്കോട്: സാമൂതിരി ഗുരുവായൂരപ്പൻ കോളജ് രസതന്ത്ര വിഭാഗത്തി​െൻറ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 'രസതന്ത്രത്തിലെ നാഴികക്കല്ലുകൾ' എന്ന വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു. സെമിനാറിനോടനുബന്ധിച്ച് രസതന്ത്ര വിഭാഗം ഗവേഷണ ലബോറട്ടറിയുടെ ഉദ്ഘാടനം കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ നിർവഹിച്ചു. ദേശീയ സെമിനാർ മദ്രാസ് െഎ.െഎ.ടി പ്രഫ. ഡോ. ഇടമന പ്രസാദ് നിർവഹിച്ചു. കോഴിക്കോട് എൻ.െഎ.ടിയിലെ പ്രഫസർമാരായ ഡോ. പി. പരമേശ്വരൻ, ഡി. ലിസ, ശ്രീജിത്ത് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. പ്രകാശ ഭൗതിക രസതന്ത്രത്തെപ്പറ്റി പ്രഫ. ഇടമന പ്രസാദ് ക്ലാസെടുത്തു. 33 വർഷത്തെ സേവനത്തിനുശേഷം കോളജിൽനിന്നും വിരമിക്കുന്ന രസതന്ത്ര വിഭാഗം അധ്യക്ഷൻ ഡോ. ഡി.കെ. ബാബുവിനെ ആദരിച്ചു. ഡോ. എം.എച്ച്. അനീഷ്, ഡോ. പി.എസ്. ഷീബ, ഡോ. പി.ടി. മാലിനി, ഡോ. ജി. ഇന്ദിരദേവി, ഡോ. പി. സുധീഷ്, സുമേഷ് കാരാട്, കോളജ് യൂനിയൻ സെക്രട്ടറി അശ്വിൻ, ശ്വേത മുരളീധരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.