ചെങ്ങോടുമല ഖനനം: ജനങ്ങളുടെ ആശങ്കയകറ്റണം -എം.കെ. രാഘവൻ എം.പി

കൂട്ടാലിട: കോട്ടൂർ പഞ്ചായത്തിലെ ചെങ്ങോടുമലയിൽ ക്വാറി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ജനങ്ങളിലുണ്ടായിരിക്കുന്ന ആശങ്ക അകറ്റാൻ ജില്ലഭരണകൂടം തയാറാവണമെന്ന് എം.കെ. രാഘവൻ എം.പി. ചെങ്ങോടുമല സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടിവെള്ളത്തിന് വളരെ പ്രയാസമനുഭവിക്കുന്ന പ്രദേശമാണ് ചെങ്ങോടുമലയുടെ താഴ്‌വാരത്തിലുള്ളത്. ഇവരുടെ ജലസ്രോതസ്സുകളിലെ ഉറവ ചെങ്ങോട്ടു മലയിൽ നിന്നാണ്. ഇത് തകർക്കുന്ന യാതൊരു പ്രവർത്തനവും ഉണ്ടാവാൻ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നടുവണ്ണൂർ ബ്ലോക്ക് പ്രസിഡൻറ് എം. ഋഷികേശൻ, കായണ്ണ മണ്ഡലം പ്രസിഡൻറ് ഇ.എം. രവീന്ദ്രൻ, നിജേഷ് അരവിന്ദ്, കോട്ടൂർ മണ്ഡലം വൈസ് പ്രസിഡൻറ് ഇല്ലത്ത് വേണുഗോപാൽ, മനോജ് അഴകത്ത്, മധുസൂദനൻ വേട്ടൂണ്ട എന്നിവർ മന്ത്രിയുടെ കൂടെയുണ്ടായിരുന്നു. പരിസ്ഥിതി ദുർബല പ്രദേശമായ ചെങ്ങോടുമല സ്വകാര്യവ്യക്തി വിലക്കെടുത്ത് ക്വാറിയും ക്രഷറും തുടങ്ങാനുള്ള ഒരുക്കത്തിലാണ്. ഇതിനെതിരെ നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് പ്രക്ഷോഭത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.