പുറക്കാട് സൗത്ത് എൽ.പി സ്കൂൾ 111ാം വാർഷികം ആഘോഷിക്കുന്നു

നന്തിബസാർ: 1906ൽ സ്ഥാപിക്കപ്പെട്ട പുറക്കാട് സൗത്ത്‌ എൽ.പി സ്കൂൾ 111ാം വാർഷികം ആഘോഷിക്കുന്നു. തിക്കോടിയനടക്കം ഒട്ടനവധി മഹാന്മാർ ആദ്യക്ഷരം കുറിച്ച വിദ്യാലയമാണിത്. സ്വാതന്ത്ര്യ സമര സേനാനി മൊയ്യാരത്തു ശങ്കരൻ സ്കൂളിൽ അധ്യാപകനായിരുന്നു. 2016 -17 വർഷാരംഭത്തിൽ പുറക്കാട് റൂറൽ എജുക്കേഷൻ ചാരിറ്റബ്ൾ ട്രസ്റ്റ് രൂപവത്കരിച്ചു പ്രവർത്തിക്കുകയാണ്. സ്കൂളി​െൻറ 111ാം വാർഷികം ആഘോഷിക്കുന്നതിന് അത്യാട്ടു നാരായണൻ ചെയർമാനും ഹെഡ്മിസ്ട്രസ് ഇ. വസന്ത ജനറൽ കൺവീനറുമായി 101 അംഗ കമ്മിറ്റിക്കു രൂപംനൽകി. മാർച്ച് 30 വരെ നീണ്ടുനിൽക്കുന്ന ആഘോഷങ്ങളാണ് നടക്കുക. മാർച്ച് മൂന്നിന് സാംസ്കാരിക സദസ്സ് കഥാകൃത്ത് യു.എ. ഖാദർ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.