ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ

പേരാമ്പ്ര: നൊച്ചാട് ഗ്രാമപഞ്ചായത്തിലെ മാർച്ച് ഒന്നു മുതൽ നാലു വരെ ദിവസങ്ങളിലായി വിവിധ കേന്ദ്രങ്ങളിൽ നടക്കും. മാർച്ച് ഒന്നിന് വാർഡ് 1, 2, 3, 16, 17 കൽപത്തൂർ വായനശാലയിലും രണ്ടിന് 4, 5, 6, 7, 12 വാർഡുകൾ മുളിയങ്ങൽ പ്രതിഭ ലൈബ്രറിയിലും നാലിന് 8, 9, 10, 11 വാർഡുകൾ വെള്ളിയൂർ എ.യു.പി സ്കൂളിലും നാലിനുതന്നെ വാർഡ് 13, 14, 15 നൊച്ചാട് ഹെൽത്ത് സ​െൻറർ മദ്റസയിലും നടക്കും. ഇൻഷുറൻസ് കാർഡും പുതിയ റേഷൻ കാർഡും 30 രൂപയുമായി കാർഡ് അംഗം പുതുക്കൽ കേന്ദ്രത്തിലെത്തണം. 60 വയസ്സ് കഴിഞ്ഞവർക്ക് വയസ്സ് തെളിയിക്കുന്ന ഏതെങ്കിലും രേഖയുടെ പകർപ്പുകൂടി കൊണ്ടുവരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.