വികസനകാര്യത്തിൽ അനാസ്ഥ: കോൺഗ്രസ് നഗരസഭമാർച്ച് നടത്തി

വികസനകാര്യത്തിൽ അനാസ്ഥ: കോൺഗ്രസ് നഗരസഭമാർച്ച് നടത്തി മുക്കം: നഗരസഭ വികസനകാര്യത്തിൽ കാണിക്കുന്ന അനാസ്ഥക്കെതിരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നഗരസഭ മാർച്ച് നടത്തി. പെൻഷൻ കൊടുക്കാൻ കഴിയാതെ ആയിരത്തിൽപരം അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. വ്യക്തമായ ആസൂത്രണത്തി​െൻറ അഭാവം കൊണ്ട് മാർച്ച് മാസം പിറന്നിട്ടും ഫണ്ട് ചെലവഴിക്കാൻ കഴിഞ്ഞിട്ടില്ല. മാലിന്യ നിർമാർജനത്തിന് ക്ലാസുകളല്ലാതെ മറ്റൊന്നും നടക്കുന്നില്ല. മാർച്ചിനുശേഷം നടന്ന വിശദീകരണ യോഗത്തിൽ മണ്ഡലം പ്രസിഡൻറ് ഇ.പി. അരവിന്ദൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി വിനോദ് പടനിലം ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പ്രസിഡൻറ് എം.ടി. അഷ്റഫ്, ബി.പി. റഷീദ്, റഫീഖ് മാളിക, എൻ. അപ്പുക്കുട്ടൻ മാസ്റ്റർ, സജീഷ് മുത്തേരി, കപ്പിയേടത്ത് ചന്ദ്രൻ, വേണു കല്ലുരുട്ടി, ടി.ടി. സുലൈമാൻ, ഷീല നെല്ലിക്കൽ, പി.ടി. ബാലകൃഷ്ണൻ, ഗിരിജ, ആലി ചേന്ദമംഗലൂർ, ഒ.കെ. ബൈജു, ഗോപി തേനങ്ങൽ, രാജൻ വടക്കെകര, രാജു കുന്നത്ത്, ഷാജൻ എന്നിവർ സംസാരിച്ചു. photo: MKMUC 1 മുക്കം നഗരസഭയിലേക്ക് കോൺഗ്രസ് മാർച്ച് നടത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.