നീറ്റ്​: സി.ബി.എസ്​.ഇ വിജ്​ഞാപനത്തിന്​ ഇടക്കാല സ്​റ്റേ

ന്യൂഡൽഹി: അഖിലേന്ത്യ മെഡിക്കൽ പ്രവേശനപരീക്ഷയായ നീറ്റിന് (നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) അപേക്ഷിക്കുന്നതി​െൻറ നിയമവ്യവസ്ഥകൾ സംബന്ധിച്ച് സി.ബി.എസ്.ഇ പുറത്തിറക്കിയ വിജ്ഞാപനം ഡൽഹി ഹൈകോടതി സ്റ്റേ ചെയ്തു. പൊതുവിഭാഗത്തിന് 25ഉം സംവരണ വിഭാഗത്തിന് 30ഉം വയസ്സ് ഉയർന്ന പ്രായപരിധിയാക്കിയതുൾപ്പെടെയുള്ള നിയമവ്യവസ്ഥകളിലാണ് സ്റ്റേ. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ചന്ദർ ശേഖർ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഉത്തവിറക്കിയത്. നീറ്റിന് അപേക്ഷ നൽകുേമ്പാഴുള്ള നിയമവ്യവസ്ഥകളെക്കുറിച്ച് വിദ്യാർഥികൾ നൽകിയ പരാതി പരിഗണിച്ചാണ് ഉത്തരവ്. മാർച്ച് ഒമ്പതിനാണ് നീറ്റ് അപേക്ഷ നൽകേണ്ട അവസാന തീയതി. സി.ബി.എസ്.ഇയുടെ വിജ്ഞാപനമനുസരിച്ച് ഒാപൺ സ്കൂളിൽ പ്ലസ് ടു പഠനം പൂർത്തിയാക്കിയവർ, ജീവശാസ്ത്രം അധിക വിഷയമായി പഠിച്ചവർ, 11, 12 ക്ലാസുകൾ വിജയിക്കാൻ കൂടുതൽ കാലമെടുത്തവർ, പ്രൈവറ്റ് വിദ്യാർഥികൾ എന്നിവർ പ്രവേശനപരീക്ഷക്ക് അപേക്ഷിക്കാൻ അർഹരല്ല. എന്നാൽ, അംഗീകൃത ബോർഡി​െൻറ കീഴിലുള്ള പ്രൈവറ്റ്/ഒാപൺ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കും അപേക്ഷ നൽകാമെന്ന് ബെഞ്ച് നിർദേശിച്ചു. പ്രവേശനപരീക്ഷക്ക് അപേക്ഷിക്കാൻ അനുവാദം നൽകുന്നതുവഴി വിദ്യാർഥികൾക്ക് എം.ബി.ബി.എസിന് പ്രവേശനം നൽകി എന്ന് അർഥമില്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി ഹരജിയിൽ ഏപ്രിൽ ആറിന് വീണ്ടും വാദം കേൾക്കുന്നതുവരെ ഇടക്കാല സ്റ്റേ തുടരുമെന്നും വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.