പുഴ ​ൈകയേറ്റത്തിനെതിരെ അടിയന്തര നടപടി വേണം

കോഴിക്കോട്: ജില്ലയിൽ പുഴ ൈകയേറ്റത്തിനെതിരെ അടിയന്തര നടപടി അധികാരികൾ കൈക്കൊള്ളണമെന്ന് ജില്ല പുഴ സംരക്ഷണ ഏകോപന സമിതി ആവശ്യപ്പെട്ടു. പുഴയോരങ്ങളിൽ കോൺക്രീറ്റ് കെട്ടിടങ്ങൾ ഉയരുകയാണ്. പരാതി നൽകിയാൽ ൈകയേറ്റക്കാർക്ക് സ്േറ്റാപ് മെേമ്മാ നൽകുന്നതോടെ ബാധ്യത കഴിഞ്ഞുവെന്ന നിലപാടാണ് അധികാരികൾക്ക്. ൈകയേറ്റങ്ങൾക്കെതിരെ തുടർ നടപടിയുണ്ടാവുന്നില്ല. ഏക്കർകണക്കിന് സർക്കാർ ഭൂമിയാണ് ജില്ലയിൽ പുഴയോരങ്ങളിൽ ൈകയേറിയത്. ആശുപത്രിമാലിന്യം കനാലിലും പുഴയിലും തള്ളുന്നത് തടയാൻ പ്രത്യേക സ്ക്വാഡ് വേണം. തദ്ദേശ സ്വയംഭരണ-റവന്യൂ ഉദ്യോഗസ്ഥരിൽ ചിലർ ൈകയേറ്റങ്ങൾക്ക് കൂട്ടുനിൽക്കുന്നു. കല്ലായിപ്പുഴയടക്കം സംരക്ഷിക്കാനുള്ള റിവർ മാനേജ്മ​െൻറ് ഫണ്ടുപോലും ഉപയോഗിക്കുന്നില്ല. കുടിവെള്ളക്ഷാമത്തിന് കാരണം മാലിന്യം നീക്കി നവീകരണമില്ലാത്തതുകൂടിയാണ്. ബോധവത്കരണത്തിനായി മുഴുവൻ പുഴയോരത്തും ഏപ്രിൽ ആദ്യവാരത്തിൽ ജലസംരക്ഷണ സന്ദേശയാത്ര നടത്തും. പ്രസിഡൻറ് ടി.കെ.എ. അസീസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ൈഫസൽ പള്ളിക്കണ്ടി, കെ.പി. അനിൽകുമാർ, പി.പി. ഉമ്മർ കോയ, പി. കോയ, എസ്. കുഞ്ഞിമോൻ, പ്രദീപ് മാമ്പറ്റ, എസ്.വി. മുഹമ്മദ് അഷ്റഫ്, അനീസ് തോട്ടുങ്ങൽ, കെ.സി. ശ്രീധരൻ, അനൂപ് കെ. അർജുൻ, ഇ. മുജീബ് റഹ്മാൻ, ടി.ടി. അബ്ദുൽ നാസർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.