ജില്ല ഫുട്ബാള്‍ ലീഗില്‍ ജൂനിയര്‍ യൂത്ത്‌സിന് ജയം

കോഴിക്കോട്: ജില്ല ഫുട്ബാള്‍ അസോസിയേഷന്‍ ആഭിമുഖ്യത്തില്‍ നടക്കുന്ന ഡ്രോപ്‌സ് ഫുട്ബാള്‍ ലീഗില്‍ സി ഡിവിഷനില്‍ ജൂനിയര്‍ യൂത്ത്സ് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ഇന്‍ഡിെപന്‍ഡൻറ്സ് ബഡ്‌സിനെ പരാജയപ്പെടുത്തി. രണ്ടാമത്തെ മത്സരത്തില്‍ കാലിക്കറ്റ് യങ്സ്റ്റേഴ്‌സും എന്‍.ഐ.ടി കാലിക്കറ്റും ഓരോ ഗോള്‍വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു. ഡി ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ എതിരില്ലാത്ത മൂന്നു ഗോളിന് കാലിക്കറ്റ് ഫുട്ബാള്‍ അക്കാദമി, ഫുട്ബാള്‍ പ്ലെയേഴ്‌സിനെ പരാജയപ്പെടുത്തി. രണ്ടാമത്തെ മത്സരത്തില്‍ ബേപ്പൂര്‍ ഫുട്ബാള്‍ അക്കാദമി രണ്ടു ഗോളുകള്‍ക്ക് സീക്വീനെ പരാജയപ്പെടുത്തി. ഇ ഡിവിഷനില്‍ ക്രസൻറ് അക്കാദമിയും കടത്തനാട് രാജയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. രണ്ടാമത്തെ മത്സരത്തിര്‍ കോംട്രസ്റ്റ് ഇ.സി. ഭരതന്‍ അക്കാദമിയെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.