'പ്ലാൻറ്​ സ്​ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണം'

ബാലുശ്ശേരി: കിനാലൂരിൽ ആശുപത്രി മാലിന്യ പ്ലാൻറ് സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും കോട്ടൂരിലെ ചിങ്ങോട്ടുമലയിൽ കരിങ്കൽ ക്വാറി നിർമിക്കാനുള്ള നീക്കം തടയണമെന്നും എൻ.സി.പി ബാലുശ്ശേരി ബ്ലോക്ക് ജനറൽ ബോഡി ആവശ്യപ്പെട്ടു. പി.വി. ഭാസ്കരൻ കിടാവ് അധ്യക്ഷത വഹിച്ചു. കൊല്ലങ്കണ്ടി അബ്ദുൽ റഹിം, വി. കണാരക്കുട്ടി, കെ. കൃഷ്ണൻ, പി.കെ. ഗോപാലൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായി പി.വി. ഭാസ്കരൻ കിടാവ് (പ്രസി), പി. അബ്ദുറഹിം (വൈ. പ്രസി), കെ. കൃഷ്ണൻ (സെക്ര), വി. കണാരക്കുട്ടി (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു. കിനാലൂർ മാലിന്യ സംസ്കരണ പ്ലാൻറ്; വ്യവസായ മന്ത്രിക്കും തൊഴിൽ മന്ത്രിക്കും നിവേദനം നൽകി ബാലുശ്ശേരി: കിനാലൂർ കെ.എസ്.െഎ.ഡി.സി ഭൂമിയിൽ ആശുപത്രി മാലിന്യ സംസ്കരണ പ്ലാൻറ് ജനവാസ കേന്ദ്ര സ്ഥലത്ത് സ്ഥാപിക്കരുതെന്ന് ആവശ്യപ്പെട്ട് ജനകീയ സമരസമിതി നേതാക്കൾ പുരുഷൻ കടലുണ്ടി എം.എൽ.എയുടെ നേതൃത്വത്തിൽ വ്യവസായ മന്ത്രി എ.സി. മൊയ്തീനെയും തൊഴിൽമന്ത്രി ടി.പി. രാമകൃഷ്ണനെയും കണ്ട് നിവേദനം നൽകി. പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.എം. കമലാക്ഷി, ഇസ്മാഇൗൽ കുറുെമ്പായിൽ, എൻ.പി. രാമദാസ്, കെ.കെ. ബാബു, ബഷീർ ഏഴുകണ്ടി, എ.സി. ബൈജു, മുഹമ്മദ് മാസ്റ്റർ എന്നിവർ തിരുവനന്തപുരത്ത് മന്ത്രിമാരുടെ ചേംബറിലെത്തിയാണ് നിവേദനം നൽകിയത്. മാർച്ച് രണ്ടിന് തൊഴിൽമന്ത്രി ടി.പി. രാമകൃഷ്ണൻ കിനാലൂരിലെ മാലിന്യ സംസ്കരണ പ്ലാൻറ് സ്ഥലം സന്ദർശിക്കുമെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.