പി.ഡി.പി ഏകദിന ഉപവാസം

കോഴിക്കോട്: അബ്ദുന്നാസിര്‍ മഅ്ദനിയുടെ ജീവന്‍ രക്ഷിക്കുക, കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിക്കു നല്‍കിയ ഉറപ്പ് പാലിക്കുക, വിചാരണ ഉടന്‍ പൂര്‍ത്തിയാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച്് സംഘടിപ്പിച്ചു. കിഡ്സൺ കോർണറിനു സമീപം നടന്ന ഉപവാസം മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എ. വാസു ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് അഷറഫ് മാത്തോട്ടം അധ്യക്ഷത വഹിച്ചു. സിദ്ദീഖ് പുതുപ്പാടി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി.ഡി.പി സംസ്ഥാന സെക്രട്ടറി റസല്‍ നന്തി ആമുഖപ്രഭാഷണം നടത്തി. പി.ഡി.പി സെക്രട്ടറി നൗഷാദ് തിക്കോടി, ഡി.സി.സി ജനറല്‍ സെക്രട്ടറി രാധാകൃഷ്ണൻ, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല വൈസ് പ്രസിഡൻറ് മാധവൻ, മുസ്തഫ കരുവന്‍തുരുത്തി, ഫസീര്‍ പൂനൂർ, ഡോ. ഷറഫുദ്ദീന്‍, അഫ്‌സല്‍ മംഗലം തുടങ്ങി വിവിധ സംഘടന പ്രതിനിധികള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.