ഗതാഗതം നിരോധിച്ചു

കോഴിക്കോട്: പാറക്കടവ്-കോണോട്ട്-പോലൂർ റോഡിൽ ടാറിങ് നടക്കുന്നതിനാൽ മാർച്ച് ഒന്നുമുതൽ പ്രവൃത്തി പൂർത്തിയാകുന്നത് വരെ ഈ റോഡിലൂടെയുള്ള വാഹന. ഈ വഴിയുള്ള വാഹനങ്ങൾ പറമ്പിൽബസാർ കാരാട്ടുതാഴം വഴി പയിമ്പ്രയ്ക്ക് പോകണം. 'ബസ്, സ്റ്റോപ്പിൽ മാത്രം നിർത്തണം' കോഴിക്കോട്: ജി.എച്ച് റോഡിൽ ബസുകൾ നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് ഗതാഗതക്കുരുക്കുണ്ടാക്കുന്നതിനാൽ സ്റ്റോപ്പിൽ മാത്രം ബസ് നിർത്തുന്ന രീതി തുടരണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജി.എച്ച് റോഡ് -താജ് റോഡ് യൂനിറ്റ് ജനറൽ ബോഡി ആവശ്യപ്പെട്ടു. ജില്ലട്രഷറർ നൗഷാദ് പവർലാൻറ് ഉദ്ഘാടനം ചെയ്തു. ടി.പി. അബ്ദുൽ ഷഫീഖ് അധ്യക്ഷത വഹിച്ചു. കേയട്ടി മാളിയേക്കൽ, അലി അയന, ഹാരിസ്, റസാഖ്, വിജയൻ, നജീബ്, രാജ് മോഹൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.