ബൈത്തുറഹ്മ താക്കോൽദാനം നാളെ

ബൈത്തുറഹ്മ താക്കോൽദാനം നാളെ മുക്കം: എട്ടു ലക്ഷം ചെലവിൽ കുമാരനെല്ലൂർ നെല്ലിക്കുത്ത് ചോലക്കൽ പി.സി. യൂസുഫി​െൻറ കുടുംബത്തിന് ഖത്തർ കെ.എം.സി.സി തിരുവമ്പാടി മണ്ഡലം കമ്മിറ്റി നിർമിച്ച ബൈത്തുറഹ്മയുടെ താക്കോൽദാനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി നിർവഹിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ചെയർമാൻ യൂനുസ് പുത്തലത്ത് അധ്യക്ഷത വഹിച്ചു. വാർത്തസമ്മേളനത്തിൽ യൂനുസ് പുത്തലത്ത്, ഇ. ജിയാസ്, കെ. കോയ, ടി. മുഹമ്മദ് കുഞ്ഞി, കെ. അഷ്റഫലി, കെ. ഹുസൈൻകുട്ടി എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.