സ്​കൂൾ ബസ്​ ൈഡ്രവർമാർക്ക് ബോധവത്​കരണ സെമിനാർ

കോഴിക്കോട്: മോട്ടോർ വാഹന വകുപ്പ് നടത്തുന്ന സ്കൂൾ ബസ് ൈഡ്രവർമാർക്കുള്ള ബോധവത്കരണ പരിപാടി ഇൗമാസം 30ന് രാവിലെ 10ന് ചേവായൂർ ഭാരതീയ വിദ്യാഭവൻ സ്കൂളിൽ നടത്തും. കോഴിക്കോട് താലൂക്ക് പരിധിയിലെ എല്ലാ സി.ബി.എസ്.ഇ, സ്റ്റേറ്റ്, എയ്ഡഡ്, അൺഎയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ൈഡ്രവർമാരും ഒറിജിനൽ ൈഡ്രവിങ് ലൈസൻസും വിദ്യാഭ്യാസ സ്ഥാപന അധികാരികളുടെ സമ്മതപത്രവും സഹിതം രാവിലെ 9.30ന് എത്തണമെന്ന് ആർ.ടി.ഒ സി.ജെ. പോൾസൺ അറിയിച്ചു. ഉത്തരമേഖല ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ ഡോ. പി.എം. മുഹമ്മദ് നജീബ് ബോധവത്കരണ സെമിനാറിൽ ക്ലാസെടുക്കും. കൈയേറ്റങ്ങൾ പൊളിച്ചുമാറ്റണം കോഴിക്കോട്: പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗത്തിനു കീഴിൽ കോഴിക്കോട് സൗത്ത്, നോർത്ത്, കുന്ദമംഗലം എന്നീ സെക്ഷൻ ഓഫിസുകളുടെ പരിധിയിൽ വരുന്ന പൊതുമരാമത്ത് വകുപ്പ് റോഡ്, പുറമ്പോക്കുകൾ, മറ്റു സ്ഥലങ്ങൾ എന്നിവയിലെ കൈയേറ്റങ്ങൾ, അനധികൃത ബോർഡുകൾ, സ്ഥിരമോ താൽക്കാലികമോ ആയ മറ്റു നിർമിതികൾ തുടങ്ങിയവ 15 ദിവസത്തിനകം പൊളിച്ചുമാറ്റണം. അല്ലാത്തപക്ഷം പൊതുമരാമത്ത് വകുപ്പ് നേരിട്ട് പൊളിച്ചുമാറ്റി െചലവ് ഉടമസ്ഥനിൽനിന്ന് ഈടാക്കും. പൊതുമരാമത്ത് വകുപ്പിൽനിന്ന് ലഭിച്ച അനുമതിപ്രകാരം ചെയ്തിട്ടുള്ള നിർമിതികളുടെ അനുമതി സംബന്ധിച്ച രേഖകളുടെ പകർപ്പ് അതത് അസി. എൻജിനീയർമാർക്ക് കൈമാറി രസീത് വാങ്ങണമെന്ന് അസി. എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.