രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനിൽക്കുന്നു -യുവ ജനതാദൾ

photo: lok thanthrik.jpg ലോക് താന്ത്രിക് യുവജനതാദൾ മേപ്പയ്യൂരിൽ സംഘടിപ്പിച്ച അടിയന്തരാവസ്ഥ വിരുദ്ധ-ജനാധിപത്യ സംരക്ഷണ സംഗമം സംസ്ഥാന പ്രസിഡൻറ് പി.കെ. പ്രവീൺ ഉദ്ഘാടനം ചെയ്യുന്നു മേപ്പയ്യൂർ: കഴിഞ്ഞ നാലുവർഷമായി രാജ്യത്ത് നിലനിൽക്കുന്നത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് ലോക് താന്ത്രിക് യുവജനതാദൾ സംസ്ഥാന പ്രസിഡൻറ് പി.കെ. പ്രവീൺ കുമാർ. ഭരണഘടന അവകാശങ്ങൾ താൽക്കാലികമായി ഇല്ലാതാക്കിയുള്ള രാഷ്ട്രീയ അടിയന്തരാവസ്ഥയാണ് ഇന്ദിരഗാന്ധി പ്രഖ്യാപിച്ചത്. എന്നാൽ, മോദിയുടെ കാലത്ത് ഭരണഘടനയെതന്നെ ഇല്ലാതാക്കാനുള്ള ഗൂഢനീക്കങ്ങളാണ് നടക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ലോക് താന്ത്രിക് യുവജനതാദൾ മേപ്പയൂരിൽ സംഘടിപ്പിച്ച അടിയന്തരാവസ്ഥ വിരുദ്ധ-ജനാധിപത്യ സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡൻറ് സുരേഷ് ഓടയിൽ അധ്യക്ഷതവഹിച്ചു. അടിയന്തരാവസ്ഥ വിരുദ്ധ പോരാളി അബ്രഹാം മാനുവൽ സമരാനുഭവങ്ങൾ പങ്കുവെച്ചു. സംസ്ഥാന ജന. സെക്രട്ടറി നിഷാദ് പൊന്നങ്കണ്ടി, സംസ്ഥാന വൈസ് പ്രസിഡൻറുമാരായ പി.സി. സന്തോഷ്, സി. സുജിത്, ജില്ല പ്രസിഡൻറ് രാമചന്ദ്രൻ കുയ്യണ്ടി, കെ. സജീവൻ, ഭാസ്കരൻ കൊഴുക്കല്ലൂർ, സുനിൽ ഓടയിൽ, പി.സി. സതീഷ്, രമാദേവി നാഗത്ത്, എ.കെ. അഭിലാഷ്, മനൂപ് മലോൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.