കൗൺസിലർമാർ ചെയ്തത് രാഷ്​ട്രീയ നെറികേട് -യു.ഡി.എഫ്

പയ്യോളി: ഇടതുമുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ജനതാദൾ-യു ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച കൗൺസിലർമാർ പിന്തുണച്ചത് രാഷ്ട്രീയ നെറികേടാണെന്ന് യു.ഡി.എഫ് നേതാക്കൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. യു.ഡി.എഫിനൊപ്പം നിന്ന് നഗരസഭ ഭരണത്തിൽ മൂന്ന് വർഷത്തോളം അധികാരം പങ്കിട്ടശേഷം വികസന മുരടിപ്പും സ്വജനപക്ഷപാതവും ആരോപിച്ച ഇടതു മുന്നണിക്ക് അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തത് എന്തി​െൻറ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്നും പാർട്ടി വിപ്പ് നൽകിയിട്ടും അത് ലംഘിച്ച കൗൺസിലർമാർ രാജിവെച്ച് രാഷ്ട്രീയ മാന്യത കാട്ടണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. യു.ഡി.എഫ്‌ ഭരണത്തിൽ നിരവധി വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടുണ്ട്. രാഷ്ട്രീയ ഭേദമന്യേ എല്ലാവർക്കും ആനുകൂല്യങ്ങൾ നൽകാൻ ഭരണസമിതി പ്രത്യേകശ്രദ്ധ പതിപ്പിച്ചിട്ടുണ്ടെന്നും നഗരസഭ ഭരണത്തിലെ കാര്യക്ഷമത നാടി​െൻറ വിവിധ ഭാഗങ്ങളിൽ നടത്തിയ വികസനത്തിലൂടെ ജനം വിലയിരുത്തുമെന്നും നേതാക്കൾ പറഞ്ഞു. കൗൺസിലർമാർ നടത്തിയ വഞ്ചനയെയും വിപ്പ് ലംഘനത്തെയും നിയമപരമായി നേരിടാനുള്ള ജനതാദൾ-യുവി​െൻറ നടപടിക്ക് സർവപിന്തുണയും നൽകുമെന്നും നേതാക്കൾ പറഞ്ഞു. വാർത്ത സമ്മേളനത്തിൽ നേതാക്കളായ പി.വി. അഹമ്മദ്, മഠത്തിൽ നാണു, അഷറഫ് കോട്ടക്കൽ, പി. ബാലകൃഷ്ണൻ, വി.കെ. അബ്ദുറഹിമാൻ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.