'ഞാറ്റുവേല പച്ച' സംഘടിപ്പിച്ചു

ബാലുശ്ശേരി: 'രോഗം തരാത്ത ഭക്ഷണത്തിന് വിഷരഹിത പച്ചക്കറി' പ്രചാരണത്തി​െൻറ ഭാഗമായി സബർമതി ചാരിറ്റബിൾ ട്രസ്റ്റി​െൻറ നേതൃത്വത്തിൽ നിർമല്ലൂർ ഗാന്ധി സ്മാരകത്തിൽ 'ഞാറ്റുവേല പച്ച' സംഘടിപ്പിച്ചു. നാട്ടിൽനിന്നും ശേഖരിച്ച നാടൻ പഴവർഗങ്ങളും പച്ചക്കറി തൈകളും വെച്ചുപിടിപ്പിച്ചു. ട്രസ്റ്റ് ചെയർമാൻ സുനിൽ കൊളക്കാട് ഉദ്ഘാടനം ചെയ്തു. എ.എം. സുനിൽകുമാർ, കെ.വി. ഉണ്ണികൃഷ്ണൻ, കെ.എ. ശൈലേഷ്, സാജിത, എം.കെ. സുരേന്ദ്രൻ, കെ. വിജയലക്ഷ്മി, ശ്യാമള എന്നിവർ നേതൃത്വം നൽകി. അനുമോദിച്ചു ബാലുശ്ശേരി: പൊന്നരം െറസി. അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു ജേതാക്കെളയും എയർഫോഴ്സ് ഫ്ലൈയിങ് ഒാഫിസറായി തിരഞ്ഞെടുക്കപ്പെട്ട അക്ഷയ് ഗിരിധരനെയും അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡൻറ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. പി.കെ. രാജഗോപാലൻ അധ്യക്ഷത വഹിച്ചു. വാർഡ് അംഗം സുമ വെള്ളച്ചാലൻകണ്ടി, എം. ബാലകൃഷ്ണൻ, വി.പി. വിനോദ്, കെ. രാമചന്ദ്രൻ, അക്ഷയ് ഗിരിധർ, രാജൻ ബാലുശ്ശേരി, ബാലൻ ദേവപ്രഭ, ബാലഗോപാലൻ, ശബരീഷ്, അഭിൻ എസ്. ദേവ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.