വിടവാങ്ങിയത്​ എഴുത്തും മതേതര ചിന്തയും ​നെഞ്ചേറ്റിയ ഇസ്​ലാമിക പണ്ഡിതൻ

ബാലുശ്ശേരി: വിടവാങ്ങിയത് എഴുത്തും മതേതര ചിന്തയും നെഞ്ചേറ്റിയ ഇസ്ലാമിക പണ്ഡിതൻ. തിങ്കളാഴ്ച പുലർച്ചെ കരിയാത്തൻ കാവ് ശിവപുരത്ത് നിര്യാതനായ പ്രഫ. അഹമ്മദ് കുട്ടി ശിവപുരം(71) ഇസ്ലാമിക ചിന്തയോടൊപ്പംതന്നെ വേദാന്ത ദർശനവും മാർക്സിസം-ലെനിനിസം ചിന്തകളിലും അഗാധ പാണ്ഡിത്യം വെച്ചുപുലർത്തിയ അപൂർവ വ്യക്തിത്വങ്ങളിലൊരാളായിരുന്നു. ഇസ്ലാമിസത്തോടൊപ്പം സൂഫിസ ചിന്തകളിലും തേൻറതായ ഗവേഷണബുദ്ധി വ്യാപരിപ്പിച്ച അഹമ്മദുകുട്ടി ശിവപുരം ഒട്ടനവധി ഗ്രന്ഥങ്ങളുടെ കർത്താവു കൂടിയാണ്. മതേതര കാഴ്ചപ്പാട് വെച്ചുപുലർത്തിയ പ്രഫ. അഹമ്മദു കുട്ടി നെല്ലാരു വാഗ്മിയും ഇടതുപക്ഷ സഹയാത്രികനുമായിരുന്നു. 'സംസം കഥ പറയുന്നു', 'ബിലാലി​െൻറ ഒാർമകൾ', 'കഅ്ബയുടെ വിളി' എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ട രചനകളാണ്. ശിഷ്യരും സുഹൃത്തുക്കളുമടക്കം നാടി​െൻറ നാനാ തുറകളിൽനിന്നുള്ള നൂറുകണക്കിനുപേർ പരേത​െൻറ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു. ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ, എം.കെ. രാഘവൻ എം.പി, മുൻ എം.എൽ.എമാരായ സി. മോയിൻകുട്ടി, വി.എം. ഉമ്മർ, മുസ്ലിം ലീഗ് ജില്ല സെക്രട്ടറി റസാഖ് മാസ്റ്റർ, നാസർ എസ്റ്റേറ്റ് മുക്ക്, തേജസ് പത്രാധിപർ പി. കോയ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി, ജില്ല പഞ്ചായത്തംഗം നജീബ് കാന്തപുരം, ആർ.എസ്.എസ് സംസ്ഥാന സെക്രട്ടറി ഗോപാലൻ കുട്ടി, ഹുസൈൻ മടവൂർ, ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി എം.കെ. മുഹമ്മദലി, മുജീബ് റഹ്മാൻ കിനാലൂർ എന്നിവർ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ അസി. അമീർ ടി. ആരിഫലി, സംസ്ഥാന അമീർ അബ്ദുൽ അസീസ് എന്നിവർ ഫോണിലൂടെ അനുശോചനമറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.