കാൽപന്തു കളിയുടെ മാസ്മരികത നേരിട്ട്​ ആസ്വദിക്കാൻ കൊയിലാണ്ടിക്കാരനും

കൊയിലാണ്ടി: വിശ്വ കാൽപന്തുകളിയുടെ മാന്ത്രികസ്പർശങ്ങളും ആവേശ ലഹരിയും നേരിട്ട് ആസ്വദിക്കാൻ റഷ്യൻ സ്റ്റേഡിയങ്ങളിലെ ഗാലറികളിൽ ഇത്തവണ കൊയിലാണ്ടിക്കാര​െൻറ സാന്നിധ്യവും ഉണ്ടാകും. ബംഗളൂരുവിൽ െജറ്റ് എയർവേസിൽ ജോലിചെയ്യുന്ന പെരുവട്ടൂർ താവോളി തൗഫീഖിനാണ് അവസരം ലഭിച്ചത്. കഴിഞ്ഞ ലോകകപ്പ് ഫുട്ബാൾ കാണാൻ ടിക്കറ്റിന് ഏറെ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഏപ്രിലിലെ മൂന്നാം ഘട്ടത്തിലാണ് ലഭിച്ചത്. നീണ്ട മണിക്കൂറുകൾ ടിക്കറ്റിനുവേണ്ടി നെറ്റിനു മുന്നിൽ കാത്തിരിപ്പായിരുന്നെന്ന് തൗഫീഖ് പറഞ്ഞു. ഇത്തവണ ടിക്കറ്റ് ലഭിക്കുമെന്ന് വിശ്വാസമുണ്ടായിരുന്നു. അതിനാൽ, വിമാന ടിക്കറ്റും മറ്റു സൗകര്യങ്ങളുമൊക്കെ നേരത്തേ ഏർപ്പാടാക്കിയിരുന്നതായി തൗഫീഖ് പറഞ്ഞു. തിങ്കളാഴ്ച കൊയിലാണ്ടിയിൽനിന്ന് തൗഫീഖ് ബംഗളൂരുവിലേക്ക് പുറപ്പെട്ടു. അവിടെ നിന്ന് ചൊവ്വാഴ്ച ഡൽഹിയിലേക്ക്. തുടർന്ന് ഖസാക്കിസ്ഥാൻ വഴി റഷ്യയിൽ എത്തിച്ചേരും. നസീറി​െൻറയും താഹിറി​െൻറയും മകനായ തൗഫീഖിന് ഫുട്ബാൾ ലഹരിയാണ്. ഫ്രാൻസി​െൻറ ആരാധകനാണ്. 1998ലെ ലോകകപ്പി​െൻറ ഫൈനലിൽ സിദാൻ നേടിയ ഗോൾ ഇന്നും മനസ്സിൽ സൂക്ഷിക്കുന്നു. 2006ൽ ബ്രസീൽ-ഫ്രാൻസ് ക്വാർട്ടർ ഫൈനലാണ് മനസ്സിൽ തങ്ങിനിൽക്കുന്ന കളി. ഫ്രാൻസ് ഇത്തവണ മികച്ച കളി കാഴ്ചവെക്കുമെന്നാണ് വിശ്വാസം. മികച്ച ടീമാണ്. ചെറുപ്പക്കാരുടെ നല്ല നിരയുണ്ട്. അതിനാൽ ശക്തമായ പോരാട്ടം കാഴ്ചവെക്കും. തൗഫീഖ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.